Friday, April 26th, 2019

നീറ്റ് പരീക്ഷ മെയ് ഏഴിന് തന്നെ

        മെഡിക്കല്‍ പ്രവേശനത്തിനുള്ള ഒറ്റപ്രവേശന പരീക്ഷ (നീറ്റ്) മാറ്റിവയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ വിദ്യാര്‍ത്ഥികളുടെ ആശങ്കയകന്നു. പരീക്ഷയ്ക്ക് മൂന്നാഴ്ച മാത്രം ശേഷിക്കേയായിരുന്നു തീയതി തര്‍ക്കം കോടതി കയറിയത്. നീറ്റിന് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 25 വയസായി നിജപ്പെടുത്തിയുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. നീറ്റ് പരീക്ഷക്ക് പ്രായപരിധി ബാധകമല്ലെന്ന ഉത്തരവ് ഈ മാസം ആദ്യമാണ് പ്രാബല്യത്തില്‍ വന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ തയ്യാറെടുപ്പിന് മതിയായ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി, നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന് സങ്കല്‍പ്പ് … Continue reading "നീറ്റ് പരീക്ഷ മെയ് ഏഴിന് തന്നെ"

Published On:Apr 18, 2017 | 9:45 am

Medical Students Full Image

 

 

 

 

മെഡിക്കല്‍ പ്രവേശനത്തിനുള്ള ഒറ്റപ്രവേശന പരീക്ഷ (നീറ്റ്) മാറ്റിവയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ വിദ്യാര്‍ത്ഥികളുടെ ആശങ്കയകന്നു. പരീക്ഷയ്ക്ക് മൂന്നാഴ്ച മാത്രം ശേഷിക്കേയായിരുന്നു തീയതി തര്‍ക്കം കോടതി കയറിയത്. നീറ്റിന് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 25 വയസായി നിജപ്പെടുത്തിയുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. നീറ്റ് പരീക്ഷക്ക് പ്രായപരിധി ബാധകമല്ലെന്ന ഉത്തരവ് ഈ മാസം ആദ്യമാണ് പ്രാബല്യത്തില്‍ വന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ തയ്യാറെടുപ്പിന് മതിയായ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി, നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന് സങ്കല്‍പ്പ് ചാരിറ്റബിള്‍ ട്രസ്റ്ര് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കുകയായിരുന്നു.
അതിനിടെ, നീറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് 22മുതല്‍ www.cbseneet.nic.in വെബ്‌സൈറ്രിലൂടെ നല്‍കിത്തുടങ്ങുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഒഫ് ഇന്ത്യയുടെ ഹര്‍ജിയില്‍ നീറ്റ് പരീക്ഷ അടുത്തവര്‍ഷം മുതല്‍ ഉറുദുവിലും എഴുതാമെന്ന് കഴിഞ്ഞയാഴ്ച സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കേരളത്തില്‍ നീറ്റ് പരീക്ഷക്ക് അഞ്ച് കേന്ദ്രങ്ങളാണുള്ളത്.എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം കണ്ണൂര്‍, തൃശൂര്‍ എന്നിവയാണവ.
ജൂണില്‍ പ്രവേശനം ആരംഭിക്കത്ത വിധത്തിലാണ് നീറ്റ് നിശ്ചയിച്ചിരുന്നത്. ആഗസ്റ്റ് 31ന് മുന്‍പ് പ്രവേശനം പൂര്‍ത്തിയാക്കുകയും വേണം. മേയ് ഏഴിന് നടക്കുന്ന നീറ്റ് പരീക്ഷ 104 നഗരങ്ങളില്‍ 11,35,104 വിദ്യാര്‍ത്ഥികളാണ് എഴുതുന്നത്. കേരളത്തില്‍ 80,000പേര്‍ പരീക്ഷയെഴുതുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 40 ശതമാനം അധികം വിദ്യാര്‍ത്ഥികളാണ് ഇക്കൊല്ലം അപേക്ഷിച്ചത്. സി.ബി.എസ്.ഇ യുടെയും മിക്ക സംസ്ഥാനങ്ങളിലെയും പ്ലസ്ടു ബോര്‍ഡ് പരീക്ഷകള്‍ വൈകിയതിനാല്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ കുട്ടികള്‍ക്ക് മൂന്നാഴ്ച മാത്രമാണ് ലഭിച്ചതെന്നായിരുന്നു പ്രധാനപരാതി. മുന്‍വര്‍ഷങ്ങളില്‍ രണ്ടുമാസം വരെ തയ്യാറെടുപ്പിന് സമയം കിട്ടിയിരുന്നുവെന്നാണ് ഹര്‍ജി.

LIVE NEWS - ONLINE

 • 1
  1 hour ago

  ഇവിടെ സംഘപരിവാറിന് പ്രത്യേക നിയമമില്ല; അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും

 • 2
  4 hours ago

  വടകരയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ കൈകാലിട്ടടിക്കുന്നു: കെ.മുരളീധരന്‍

 • 3
  6 hours ago

  ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

 • 4
  7 hours ago

  അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

 • 5
  8 hours ago

  വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

 • 6
  9 hours ago

  തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

 • 7
  9 hours ago

  മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

 • 8
  9 hours ago

  കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

 • 9
  9 hours ago

  കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി