Monday, February 18th, 2019

നീറ്റ് പരീക്ഷക്ക് ഡ്രസ് കോഡ്

വലിയ ബട്ടണ്‍, ബാഡ്ജ്, ബ്രൂച്ച്, പൂവ് എന്നിവയൊന്നും സാല്‍വാര്‍ കമ്മീസിലോ പാന്റിലോ ഉണ്ടാകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Published On:Apr 19, 2018 | 10:18 am

ന്യൂഡല്‍ഹി: എം.ബി.ബി.എസ്/ബി.ഡി.എസ് എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിനുള്ള ‘ഡ്രസ് കോഡ്’ നിര്‍ദേശങ്ങള്‍ സി.ബി.എസ്.ഇ പുറത്തിറക്കി. ഇളം നിറത്തിലുള്ള മുറിക്കയ്യന്‍ വസ്ത്രങ്ങള്‍ ധരിച്ചാണ് വിദ്യാര്‍ഥികള്‍ പരീക്ഷക്കെത്തേണ്ടത്. ഷൂസ് ധരിക്കാന്‍ പാടില്ല എന്നീ നിര്‍ദേശങ്ങളാണ് സി.ബി.എസ്.ഇ മുന്നോട്ട് വെച്ചിരിക്കുന്നത്.
2017ല്‍ പുറപ്പെടുവിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ തന്നെയാണ് ഈ വര്‍ഷവും പിന്തുടരുന്നത്. എന്നാല്‍ സാധാരണ വേഷം ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ ഒരു മണിക്കൂര്‍ മുമ്പ് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിബന്ധന കൂടി ഈ വര്‍ഷം പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശിരോവസ്ത്രം ധരിച്ച് പരീക്ഷക്കെത്തിയ കുട്ടികളുടെ ശിരോവസ്ത്രം അഴിച്ചുമാറ്റിയത് കഴിഞ്ഞ തവണ രൂക്ഷമായ വിമര്‍ശനത്തിന് വഴിവെച്ച പശ്ചാത്തലത്തിലാണിത്
വലിയ ബട്ടണ്‍, ബാഡ്ജ്, ബ്രൂച്ച്, പൂവ് എന്നിവയൊന്നും സാല്‍വാര്‍ കമ്മീസിലോ പാന്റിലോ ഉണ്ടാകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മെയ് 6ന് രാവിലെ 10 മുതല്‍ ഒരു മണി വരെയാണ് നീറ്റ് പരീക്ഷ. ആശയ വിനിമയത്തിനുള്ള ഒരു ഉപകരണവും പരീക്ഷ സെന്ററിലേക്ക് കൊണ്ടുവരരുത്. ഇത് സൂക്ഷിക്കുന്നതിനാവശ്യമായ ഒരു സൗകര്യവും സെന്ററുകളില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ജ്യോമെട്രി ബോക്‌സ്, പെന്‍സില്‍ ബോക്‌സ്, ബെല്‍റ്റ്, തൊപ്പി, വാച്ച്, മറ്റ് മെറ്റാലിക് ഉപകരണങ്ങള്‍ തുടങ്ങിയവയൊന്നും ഹാളില്‍ അനുവദിക്കില്ലെന്നും സി.ബി.എസ്.ഇ പത്രക്കുറിപ്പില്‍ അറിയിച്ചു.

 

LIVE NEWS - ONLINE

 • 1
  42 mins ago

  പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

 • 2
  2 hours ago

  കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

 • 3
  14 hours ago

  പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

 • 4
  17 hours ago

  പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

 • 5
  23 hours ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 6
  1 day ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 7
  1 day ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

 • 8
  2 days ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 9
  2 days ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു