Saturday, January 19th, 2019

ഏഷ്യന്‍ ഗെയിംസ്: ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

മലയാളി താരം നീന പിന്റോയ്ക്ക് വെള്ളി

Published On:Aug 27, 2018 | 7:28 pm

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്‌സില്‍ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ഗെയിംസില്‍ ഇന്ത്യയുടെ എട്ടാം സ്വര്‍ണവും 41-ാമത്തെ മെഡലുമാണിത്. 88.06 മീറ്റര്‍ ദൂരമെറിഞ്ഞാണ് സ്വര്‍ണനേട്ടം. ലോക ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടി ചരിത്രമെഴുതിയ നീരജിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ഈ ഇനത്തില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും നീരജ് സ്വന്തമാക്കി.
മലയാളി താരം നീന പിന്റോ, തമിഴ്‌നാട്ടുകാരന്‍ ധരുണ്‍ അയ്യസാമി, ഉത്തര്‍പ്രദേശുകാരി സുധ സിങ് എന്നിവരിലൂടെ ഇന്ന് മൂന്നു വെള്ളി മെഡലുകളും ഇന്ത്യ സ്വന്തമാക്കി. പുരുഷവിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് ധരുണ്‍ വെള്ളി നേടിയത്. ദേശീയ റെക്കോര്‍ഡോടെ 48.96 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ധരുണിന്റെ വെള്ളിനേട്ടം.

LIVE NEWS - ONLINE

  • 1
    2 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    5 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    6 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    6 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    7 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    7 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    8 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    9 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    9 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്