Thursday, July 18th, 2019

ഭാര്യയായി കെവിന്റെ വീട്ടില്‍ തന്നെ ജീവിക്കുമെന്ന് നീനു

കോട്ടയം: ഭര്‍ത്താവിനെ കൊന്ന സ്വന്തം വീട്ടുകാരുടെ അടുത്തേക്ക് ഇനി പോകില്ലെന്നും മരിക്കും വരെ കെവിന്റെ ഭാര്യയായി കെവിന്റെ വീട്ടില്‍ തന്നെ ജീവിക്കുമെന്നും നീനു. എന്താണ് നടന്നതെന്ന് തനിക്കറിയില്ല. സ്വന്തം സഹോദരന്‍ കെവിനെ കൊല്ലാന്‍ ഒരുമ്പെടും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. പൊട്ടിക്കരഞ്ഞു കൊണ്ട് നീനു പറയുന്നു. കെവിനെ കാണാനില്ലെന്ന പരാതിയുമായി സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ തീരുമാനത്തില്‍ മാറ്റമൊന്നുമില്ലേ എന്നാണ് ആദ്യം എസ്.ഐ ചോദിച്ചത്. സ്വന്തം വീട്ടിലേക്ക് പോകില്ലെന്നും കെവിന്റെ കൂടെയേ ജീവിക്കൂവെന്നും കെവിനെ കണ്ടു പിടിച്ചു തരണമെന്നും പറഞ്ഞു. അതോടെ … Continue reading "ഭാര്യയായി കെവിന്റെ വീട്ടില്‍ തന്നെ ജീവിക്കുമെന്ന് നീനു"

Published On:May 29, 2018 | 11:02 am

കോട്ടയം: ഭര്‍ത്താവിനെ കൊന്ന സ്വന്തം വീട്ടുകാരുടെ അടുത്തേക്ക് ഇനി പോകില്ലെന്നും മരിക്കും വരെ കെവിന്റെ ഭാര്യയായി കെവിന്റെ വീട്ടില്‍ തന്നെ ജീവിക്കുമെന്നും നീനു. എന്താണ് നടന്നതെന്ന് തനിക്കറിയില്ല. സ്വന്തം സഹോദരന്‍ കെവിനെ കൊല്ലാന്‍ ഒരുമ്പെടും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. പൊട്ടിക്കരഞ്ഞു കൊണ്ട് നീനു പറയുന്നു.
കെവിനെ കാണാനില്ലെന്ന പരാതിയുമായി സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ തീരുമാനത്തില്‍ മാറ്റമൊന്നുമില്ലേ എന്നാണ് ആദ്യം എസ്.ഐ ചോദിച്ചത്. സ്വന്തം വീട്ടിലേക്ക് പോകില്ലെന്നും കെവിന്റെ കൂടെയേ ജീവിക്കൂവെന്നും കെവിനെ കണ്ടു പിടിച്ചു തരണമെന്നും പറഞ്ഞു. അതോടെ എന്നോട് സ്‌റ്റേഷനിലിരിക്കാന്‍ പറഞ്ഞു. പിന്നെ മാധ്യമങ്ങള്‍ വരുന്നത് വരെ താന്‍ അവിടെ ഇരിക്കുകയായിരുന്നു. പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല.
മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ കെവിന്റെ വീട്ടുകാര്‍ക്കൊപ്പം പോവാനാണ് ഇഷ്ടമെന്ന് താന്‍ പറഞ്ഞു. അതിന് മജിസ്‌ട്രേറ്റ് അനുവാദം നല്‍കി. കേസ് കുറച്ചു ഗുരുതരമാണെന്നും കെവിനെ പെട്ടെന്ന് കണ്ടുപിടിക്കണമെന്നും മജിസ്‌ട്രേറ്റ് പോലീസിനോട് പറഞ്ഞിരുന്നുവെന്നും നീനു പറയുന്നു.

LIVE NEWS - ONLINE

  • 1
    2 mins ago

    ആഗോള മയക്കുമരുന്ന് സംഘത്തലവന്‍ ഗുസ്മാന് ജീവപര്യന്തം

  • 2
    6 mins ago

    നേപ്പാള്‍ പ്രളയം; മരണം 88 ആയി

  • 3
    13 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 4
    15 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 5
    17 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 6
    18 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 7
    19 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 8
    20 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 9
    21 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ