Wednesday, November 21st, 2018

കാറിലെത്തിയ സംഘം അമ്മയേയും മകനേയും തട്ടിക്കൊണ്ടുപോയി

ബൈക്ക് മെക്കാനിക്ക് കൈതവേലില്‍ മനുവിന്റെ ഭാര്യയാണ് നീനു.

Published On:Aug 31, 2018 | 2:41 pm

കാസര്‍ഗോഡ്: കാസര്‍ഗോഡ് ചിറ്റാരിക്കലില്‍ നിന്ന് അമ്മയേയും മകനേയും തട്ടിക്കൊണ്ടുപോയതായി പരാതി. ചിറ്റാരിക്കല്‍ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരി നീനു, മകന്‍ സായി കൃഷ്ണ (3 വയസ്) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. ഇവരെ കണ്ടെത്താന്‍ ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസന്‍, കാഞ്ഞങ്ങാട് ഡിവൈ എസ്പി പികെ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കാസര്‍കോട് ജില്ല കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. ബൈക്ക് മെക്കാനിക്ക് കൈതവേലില്‍ മനുവിന്റെ ഭാര്യയാണ് നീനു. കാറിലെത്തിയ സംഘം വീട്ടില്‍നിന്ന് ഇരുവരെയും രാവിലെ പത്തരയോടെയാണ് തട്ടിക്കൊണ്ടുപോയത്. അക്രമിസംഘം വീട്ടിലെത്തിയ വിവരം നീനു മനുവിനെ ഫോണില്‍ അറിയിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. ഇതുവഴി കടന്നുപോയ മുഴുവന്‍ വാഹനങ്ങളെ കുറിച്ചും പോലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

LIVE NEWS - ONLINE

  • 1
    5 mins ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 2
    8 mins ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 3
    42 mins ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 4
    51 mins ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 5
    1 hour ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 6
    2 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 7
    2 hours ago

    ബ്രസീലിന് ജയം

  • 8
    2 hours ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 9
    2 hours ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു