Wednesday, January 23rd, 2019

നീലേശ്വരത്തിന് ഹൈടെക് നഗരസഭാ പദവി

നീലേശ്വരം: സംസ്ഥാനത്തെ ആദ്യ കടലാസ്‌രഹിത ഹൈടെക് നഗരസഭയാകാന്‍ നീലേശ്വരം ഒരുങ്ങുന്നു. ഓഫിസ് നടപടികള്‍ പൂര്‍ണമായും കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് അധിഷ്ഠിതമാക്കിയാണ് നഗരസഭ ഈ നേട്ടം കൈവരിക്കാനൊരുങ്ങുന്നത്. വ്യാപാരാവശ്യങ്ങള്‍ക്ക് ഒഴികെയുള്ള കെട്ടിട നിര്‍മാണ അപേക്ഷകളും സാമൂഹികക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള അപേക്ഷകളും തല്‍സമയം സ്വീകരിച്ചു തീര്‍പ്പാക്കും. സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജീവനക്കാരും അധ്യക്ഷയുടെ നേതൃത്വത്തില്‍ എല്ലാ സ്ഥിരം സമിതികളും കൗണ്‍സിലര്‍മാരും മുഴുവന്‍ സമയം നഗരസഭയിലുണ്ടാകും. അപേക്ഷകളില്‍ തല്‍സമയ ഫീല്‍ഡ് അന്വേഷണത്തിനു രണ്ടു വാഹനങ്ങളും ബന്ധപ്പെട്ട ജീവനക്കാരെയും സജ്ജരാക്കും. കുടുംബശ്രീ പ്രവര്‍ത്തകരും സഹായത്തിനുണ്ടാകും. ഇത് … Continue reading "നീലേശ്വരത്തിന് ഹൈടെക് നഗരസഭാ പദവി"

Published On:Aug 21, 2013 | 4:33 pm

നീലേശ്വരം: സംസ്ഥാനത്തെ ആദ്യ കടലാസ്‌രഹിത ഹൈടെക് നഗരസഭയാകാന്‍ നീലേശ്വരം ഒരുങ്ങുന്നു. ഓഫിസ് നടപടികള്‍ പൂര്‍ണമായും കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് അധിഷ്ഠിതമാക്കിയാണ് നഗരസഭ ഈ നേട്ടം കൈവരിക്കാനൊരുങ്ങുന്നത്. വ്യാപാരാവശ്യങ്ങള്‍ക്ക് ഒഴികെയുള്ള കെട്ടിട നിര്‍മാണ അപേക്ഷകളും സാമൂഹികക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള അപേക്ഷകളും തല്‍സമയം സ്വീകരിച്ചു തീര്‍പ്പാക്കും. സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജീവനക്കാരും അധ്യക്ഷയുടെ നേതൃത്വത്തില്‍ എല്ലാ സ്ഥിരം സമിതികളും കൗണ്‍സിലര്‍മാരും മുഴുവന്‍ സമയം നഗരസഭയിലുണ്ടാകും. അപേക്ഷകളില്‍ തല്‍സമയ ഫീല്‍ഡ് അന്വേഷണത്തിനു രണ്ടു വാഹനങ്ങളും ബന്ധപ്പെട്ട ജീവനക്കാരെയും സജ്ജരാക്കും. കുടുംബശ്രീ പ്രവര്‍ത്തകരും സഹായത്തിനുണ്ടാകും. ഇത് സൂചിക ഫയല്‍ ട്രാക്കിംഗ്് സംവിധാനവുമായി
ബന്ധപ്പെടുത്തി ഫ്രണ്ട് ഓഫിസില്‍ നല്‍കുന്ന മുഴുവന്‍ അപേക്ഷകളുടെയും തല്‍സ്ഥിതിയും കൈകാര്യം ചെയ്യുന്ന സെക്ഷന്‍ ഏതെന്നും അറിയാനും അപേക്ഷകന് സൗകര്യമൊരുങ്ങി. എസ്എംഎസ് വഴിയും ഫയല്‍ നീക്കം അറിയിക്കും.
സംസ്ഥാനത്ത് സൂചിക സംവിധാനം നിലവില്‍ വന്ന നാലു നഗരസഭകളില്‍ നീലേശ്വരം മാത്രമാണു അപേക്ഷകളുടെ തല്‍സമയ വിവരങ്ങള്‍ ലഭ്യമാക്കുന്നത്. വൈകാതെ ഫ്രണ്ട് ഓഫിസില്‍ തന്നെ ടച്ച് സ്‌ക്രീനും ഒരുക്കും. ഇതിനായി നഗരസഭ നാലു ലക്ഷം രൂപ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് അടച്ചു കഴിഞ്ഞു. ഇന്റര്‍നെറ്റ് സംവിധാനം കുറ്റമറ്റതാക്കാന്‍ നഗരസഭാ ഓഫിസില്‍ പ്രത്യേക സെര്‍വറും സ്ഥാപിക്കും.

LIVE NEWS - ONLINE

  • 1
    4 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    7 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    9 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    10 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    11 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    12 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    13 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍