Wednesday, August 21st, 2019

നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്.ഐക്ക് ജാമ്യം

എല്ലാ തിങ്കളാഴ്ചയും ക്രൈംബ്രാഞ്ച് എസ്.പിക്കു മുന്നില്‍ ഹാജരാവണം.

Published On:Aug 13, 2019 | 12:36 pm

കൊച്ചി:  നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിലെ ഒന്നാം പ്രതി എസ്.ഐ കെ.എ. സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡി മരണമാണെന്ന് സ്ഥാപിക്കാന്‍ ആവശ്യമായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.
എല്ലാ തിങ്കളാഴ്ചയും ക്രൈംബ്രാഞ്ച് എസ്.പിക്കു മുന്നില്‍ ഹാജരാവണം, ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണു ജാമ്യം. രാജ്കുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥരുടെ നിര്‍ദേശം അച്ചടക്കമുള്ള കീഴുദ്യോഗസ്ഥനായ താന്‍ അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് സാബുവിന്റെ ജാമ്യ ഹരജിയില്‍ പറയുന്നു. സെഷന്‍സ് കോടതി ജാമ്യഹരജി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. നെടുങ്കണ്ടം പോലീസ് സാമ്പത്തിക തട്ടിപ്പുകേസില്‍ കസ്റ്റഡിയിലെടുത്ത രാജ്കുമാര്‍ ജൂണ്‍ 21നാണ് മരിച്ചത്.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    5 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    5 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    5 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    5 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    6 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    6 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    6 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു