Wednesday, August 21st, 2019

രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കുടുംബത്തിന് മൊത്തം 16 ലക്ഷം രൂപയാണ് ധനസഹായം നല്‍കുക

Published On:Jul 17, 2019 | 4:07 pm

തിരുവനന്തപുരം: നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായി മരിച്ച രാജ്കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ഇയാളുടെ കുടുംബത്തിലെ നാലുപേര്‍ക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും തീരുമാനമായിട്ടുണ്ട്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കുടുംബത്തിന് മൊത്തം 16 ലക്ഷം രൂപയാണ് ധനസഹായം നല്‍കുക.
ജൂണ്‍ 12 ന് പോലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാര്‍ ജൂണ്‍ 21ന് മരണപ്പെടുകയായിരുന്നു. പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുമ്പോഴായിരുന്നു മരണം. ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ന്യൂമോണിയയാണ് രാജ്കുമാറിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലു പോലീസുകാരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    5 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    5 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    5 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    5 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    5 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    6 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു