Saturday, September 22nd, 2018

നെടുമ്പാശേരി വിമാനത്താവളം നാളെ തുറക്കും

കനത്ത മഴയില്‍ റണ്‍വേയില്‍ ഉള്‍പ്പെടെ വെള്ളം കയറിയതിനെ തുടര്‍ന്ന് കഴിഞ്ഞ 15 നാണ് നെടുമ്പാശേരിയില്‍ നിന്നുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.

Published On:Aug 28, 2018 | 10:42 am

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് നാളെ മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ആഭ്യന്തര-രാജ്യാന്തര സര്‍വീസുകള്‍ നാളെ ഉച്ച രണ്ട് മണിയോടെ പുനരാരംഭിക്കുമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. കൂടാതെ ടിക്കറ്റ് ബുക്കിംഗിനുള്ള സൗകര്യം ആരംഭിച്ചിട്ടുണ്ടെന്നും സിയാല്‍ അറിയിച്ചു. കനത്ത മഴയില്‍ റണ്‍വേയില്‍ ഉള്‍പ്പെടെ വെള്ളം കയറിയതിനെ തുടര്‍ന്ന് കഴിഞ്ഞ 15 നാണ് നെടുമ്പാശേരിയില്‍ നിന്നുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. റണ്‍വേയിലെ എണ്ണൂറോളം ലൈറ്റുകള്‍ കേടുപാടുകള്‍ സംഭവിക്കുകയും, വിമാനത്താവളത്തിന് ചുറ്റുമുള്ള 2300 മീറ്റര്‍ ചുറ്റുമതില്‍ തകരുകയും ചെയ്തിരുന്നു. അറ്റകുറ്റപ്പണികളെല്ലാം ഇപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    8 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    8 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    11 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    14 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    14 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    14 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    16 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    16 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    16 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള