Thursday, August 16th, 2018

നെടുമ്പാശ്ശേരി വിമാനത്താവളം സാധാരണ നിലയില്‍

വിമാനതാവളത്തിന് സമീപത്തുള്ള കനാലുകള്‍ നിറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

Published On:Aug 9, 2018 | 3:30 pm

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍. കനത്ത മഴയെ തുടര്‍ന്ന് വിമാനങ്ങള്‍ ഇറങ്ങുന്നതിനും പുറപ്പെടുന്നതിനും ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധനം പിന്‍വലിച്ചു. നിര്‍ത്തിവെച്ച ഹജ്ജ് സര്‍വീസുകളും പുന:രാരംഭിച്ചേക്കും.
സിയാല്‍ എം.ഡിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് വിമാനത്താവളത്തിലെ റണ്‍വെ അടക്കാനുള്ള തീരുമാനമെടുത്തത്. ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറന്ന സാഹചര്യത്തില്‍ പെരിയാറില്‍ വെള്ളം ഉയരാനുള്ള സാഹചര്യം കണക്കിലെടുത്തായിരുന്നു തീരുമാനം.
അതേ സമയം, സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 10 മുതല്‍ 20 വരെ കൊച്ചി വിമാനത്താവളത്തിലെ ടെര്‍മിനലുകളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. യാത്രക്കാരല്ലാതെ ആരെയും ടെര്‍മിനലുകളില്‍ പ്രവേശിപ്പിക്കില്ല.

 

 

LIVE NEWS - ONLINE

  • 1
    3 hours ago

    ഓണാവധിയില്‍ മാറ്റം; സ്‌കൂളുകള്‍ നാളെ അടയ്ക്കും

  • 2
    4 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ അടച്ചിടും

  • 3
    6 hours ago

    മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി(93) അന്തരിച്ചു

  • 4
    7 hours ago

    ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു

  • 5
    7 hours ago

    പ്രളയത്തില്‍ മുങ്ങി കേരളം

  • 6
    7 hours ago

    ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്

  • 7
    9 hours ago

    വ്യാപാര സ്ഥാപനങ്ങളില്‍ ഇരിപ്പിട സൗകര്യം സ്വാഗതാര്‍ഹം

  • 8
    11 hours ago

    ഭയപ്പെടേണ്ട: മുഖ്യമന്ത്രി

  • 9
    12 hours ago

    150 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി കീര്‍ത്തി