Friday, November 16th, 2018

കഴുത്തിലെ കറുപ്പ് പരിഹരിക്കാന്‍..

അമിതമായി വെയിലേല്‍ക്കുക, വൃത്തിയില്ലായ്മ, അന്തരീക്ഷ മലിനീകരണം എന്നിവ കാരണം കഴുത്ത് കറുപ്പ് പിടിപെടാം

Published On:Jun 5, 2018 | 2:04 pm

കഴുത്തിലെ കറുപ്പ് പലരേയും അലട്ടുന്ന പ്രശ്‌നമാണ്.സൗന്ദര്യത്തെ തന്നെ ബാധിക്കുന്നത്. അമിതമായി വെയിലേല്‍ക്കുക, വൃത്തിയില്ലായ്മ, അന്തരീക്ഷ മലിനീകരണം എന്നിവ കാരണം കഴുത്ത് കറുപ്പ് പിടിപെടാം. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം വീട്ടില്‍ തന്നെ ഉണ്ട്.
മഞ്ഞള്‍ ചര്‍മ്മത്തിന്റെ ഇതിന് പരിഹാരമാണ്. കടലമാവില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി, റോസ് വാട്ടര്‍, പാല്‍ എന്നിവ ചേര്‍ത്ത് കുഴച്ച് കഴുത്തില്‍ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക. തൈരില്‍ ഒരുനുള്ള മഞ്ഞള്‍പ്പൊടിയിട്ട് നന്നായി മിക്സ് ചെയ്ത് കഴുത്തിന് പുരട്ടുക. അരമണിക്കൂറിന് ശേഷം കഴുകുക. രണ്ടാഴ്ച പതിവായി ചെയ്യുക.
ഓട്സ്, തക്കാളി നീര്, അല്‍പം റോസ് വാട്ടര്‍ അല്ലെങ്കില്‍ ഒലീവ് ഓയില്‍ എന്നിവയാണ് നല്ലതു പോലെ മിക്സ് ചെയ്ത് കഴുത്തിനു ചുറ്റും തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. അതിനു ശേഷവും കഴുത്തിനു ചുറ്റും വിരലു കൊണ്ട് മസ്സാജ് ചെയ്യാം. ഒരു വെള്ളരിക്കയുടെ പകുതി എടുത്ത് മിക്സിയില്‍ അടിച്ചതിന് ശേഷം അതില്‍ ഒരു സ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ഇത് കഴുത്തില്‍ പരുട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയാം.

LIVE NEWS - ONLINE

  • 1
    11 mins ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 2
    1 hour ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 3
    3 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 4
    6 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 5
    7 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 6
    8 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 7
    8 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 8
    9 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 9
    9 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല