Wednesday, September 19th, 2018

വെറ്ററിനറി സര്‍വകലാശാല നിനിര്‍ത്തണം: എന്‍.സി.പി

കല്‍പ്പറ്റ: വെറ്ററിനറി സര്‍വകലാശാല വയനാട്ടില്‍ നിന്നു മാറ്റരുതെന്ന് എന്‍.സി.പി ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍വകലാശാലയിലെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതില്‍ പ്രതിഷേധിച്ച് 21ന് വെറ്ററിനറി സര്‍വകലാശാലക്കു മുന്നില്‍ എന്‍.സി.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തും. 2004ല്‍ പൂക്കോട് വെറ്ററിനറി കോളജ് ആരംഭിച്ചപ്പോഴും ഇതിനു മുമ്പ് ജവഹര്‍ നവോദയ വിദ്യാലയ, റസിഡന്‍ഷല്‍ സ്‌കൂള്‍ തുടങ്ങിയവ ആരംഭിച്ചപ്പോഴും തടസവാദമുന്നയിക്കാത്തവര്‍ ഇപ്പോള്‍ രംഗത്തെത്തിയത് സര്‍വകലാശാല വയനാട്ടില്‍ നിന്ന് മാറ്റുക എന്ന ഉദ്ദേശത്തോടെയാണെന്ന് നേതാക്കള്‍ ആരോപിച്ചു. പരിസ്ഥിതിയുടെ പേരില്‍ സര്‍വകലാശാല പ്രവര്‍ത്തനം … Continue reading "വെറ്ററിനറി സര്‍വകലാശാല നിനിര്‍ത്തണം: എന്‍.സി.പി"

Published On:Oct 11, 2013 | 12:17 pm

കല്‍പ്പറ്റ: വെറ്ററിനറി സര്‍വകലാശാല വയനാട്ടില്‍ നിന്നു മാറ്റരുതെന്ന് എന്‍.സി.പി ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍വകലാശാലയിലെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതില്‍ പ്രതിഷേധിച്ച് 21ന് വെറ്ററിനറി സര്‍വകലാശാലക്കു മുന്നില്‍ എന്‍.സി.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തും. 2004ല്‍ പൂക്കോട് വെറ്ററിനറി കോളജ് ആരംഭിച്ചപ്പോഴും ഇതിനു മുമ്പ് ജവഹര്‍ നവോദയ വിദ്യാലയ, റസിഡന്‍ഷല്‍ സ്‌കൂള്‍ തുടങ്ങിയവ ആരംഭിച്ചപ്പോഴും തടസവാദമുന്നയിക്കാത്തവര്‍ ഇപ്പോള്‍ രംഗത്തെത്തിയത് സര്‍വകലാശാല വയനാട്ടില്‍ നിന്ന് മാറ്റുക എന്ന ഉദ്ദേശത്തോടെയാണെന്ന് നേതാക്കള്‍ ആരോപിച്ചു. പരിസ്ഥിതിയുടെ പേരില്‍ സര്‍വകലാശാല പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യമുന്നയിച്ച വയനാട്ടില്‍ തന്നെയാണ് 350 ഏക്കര്‍ നെല്‍വയല്‍ നികത്തി വിമാനത്താവളം നിര്‍മിക്കാന്‍ ശ്രമിക്കുന്നത്.
പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയെന്നു വനംവകുപ്പും പരിസ്ഥിതിവാദികളെന്ന് അവകാശപ്പെടുന്നവരും പറയുന്ന പൂക്കോട്ടും സമീപപ്രദേശങ്ങളിലും യാതൊരു മാനദണ്ഡവുമില്ലാതെ ബഹുനിലക്കെട്ടിടങ്ങളും റിസോര്‍ട്ടുകളും നിര്‍മിക്കുന്നത് ഇവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. പണസമ്പാദനത്തിനുവേണ്ടി കള്ളപ്രചാരണം നടത്തുന്ന കപടപരിസ്ഥിതിവാദികളാണ് സര്‍വകലാശാലയ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു.
കാര്‍ഷികരംഗത്തെ പ്രതിസന്ധികളെ തുടര്‍ന്ന് മൃഗപരിപാലനത്തിലൂടെയാണ് വയനാടന്‍ കര്‍ഷകര്‍ ഉപജീവനം കണ്ടെത്തുന്നത്. ഈ സാഹചര്യത്തില്‍ വെറ്ററിനറി സര്‍വകലാശാല വയനാട്ടില്‍ നിലനിര്‍ത്താന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സി.എം. ശിവരാമന്‍, തെക്കേടത്ത് മുഹമ്മദ്, കെ.പി. വത്സന്‍, ജില്ലാ സെക്രട്ടറി കെ.കെ. രാജന്‍, ഒ. രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.

LIVE NEWS - ONLINE

  • 1
    2 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    4 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    5 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    6 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    8 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    8 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    9 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    9 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല