Friday, July 20th, 2018

നസ്രിയയുടെ അനിയന്‍ നവീന്‍ നസീം സിനിമയിലേക്ക്

'അമ്പിളി' എന്ന ചിത്രത്തിലൂടെയാണ് നവീന്‍ നസീം സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്

Published On:Apr 16, 2018 | 9:00 am

ഏവരുടേയും പ്രിയതാരമാണ് നസ്രിയ നസീം. ഇപ്പോഴിതാ നസ്‌റിയയുടെ അനിയനും സിനിമയില്‍ വരാന്‍ ഒരുങ്ങുകയാണ്. ‘അമ്പിളി’ എന്ന ചിത്രത്തിലൂടെയാണ് നവീന്‍ നസീം സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. സൗബിന്‍ ഷാഹിറാണ് ചിത്രത്തിലെ നായകന്‍.
അനിയന്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ സന്തോഷത്തിലാണ് നസ്റിയ എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാണ്. ‘എന്റെ കുഞ്ഞനിയന്‍ ഇപ്പോള്‍ വലിയ കുട്ടിയായിരിക്കുന്നു. എന്റെ പ്രിയപ്പെട്ട സൗബിന്‍ ഷാഹിറിനൊപ്പം നവീന്‍ നസീമിനെ അവതരിപ്പിക്കുന്നു. എനിക്ക് കാത്തിരിക്കാന്‍ വയ്യ.’ അമ്പിളിയുടെ പോസ്റ്റര്‍ പങ്കുവെച്ച് നസ്റിയ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഗപ്പിയുടെ സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ്ജ് ആണ് ‘അമ്പിളി’ സിനിമ സംവിധാനം. നവീനിനെക്കൂടാതെ പുതുമുഖ താരം തന്‍വി റാമും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നു.

LIVE NEWS - ONLINE

  • 1
    12 mins ago

    മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ്; സി.ബി.ഐക്ക് വിടണമെന്ന ഹരജി തള്ളി

  • 2
    17 mins ago

    മാരുതി സുസുക്കി ആള്‍ട്ടോയുടെ ടാക്സി പതിപ്പ് ഉടന്‍ വരും

  • 3
    19 mins ago

    ലോക്‌സഭയില്‍ ബല പരീക്ഷണം

  • 4
    47 mins ago

    മോദി കേരള ജനതയെ അപമാനിച്ചു: വിഎം സുധീരന്‍

  • 5
    1 hour ago

    ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

  • 6
    1 hour ago

    ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

  • 7
    2 hours ago

    റിയാദില്‍ വേനല്‍ ഉത്സവത്തിന് തടുക്കമായി

  • 8
    2 hours ago

    ഹോക്കിയില്‍ ഇന്ത്യക്ക് ജയം

  • 9
    3 hours ago

    സെയ്ഫ് അലിഖാനും മകള്‍ സാറയും ഒന്നിക്കുന്നു