ശലഭമായ് ഉയര്‍ന്ന് പാക് ഗായിക വീണ്ടും

Published:January 2, 2017

nazia-amin-mohammmad-pak-singer-1-full

 

 

 
മലയാള സിനിമ ഗാനങ്ങള്‍ പാടി മലയാളികള്‍ക്ക് പരിചിതയായ പാകിസ്ഥാനി യുവ ഗായിക നസിയ അമിന്‍ തകര്‍പ്പന്‍ പാട്ടുമായി വീണ്ടും ഫേസ്ബുക്കില്‍.
കളിമണ്ണ് എന്ന ചിത്രത്തിലെ ശലഭമായ് ഉയരുവാന്‍ മലരിനും മോഹമായ് എന്ന ഗാനമാണ് നസിയ ഇപ്രാവശ്യം പാടിയിരിക്കുന്നത്. ലോകത്തെങ്ങുമുള്ള എന്റെ ഇന്ത്യന്‍ സഹോദരി സഹോദരന്‍മാര്‍ക്കും കേരളത്തിലെ കൂട്ടുകാര്‍ക്കും വേണ്ടി ഒരു പാട്ടുകൂടി സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞാണ് ഗാനം പാടിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഈ ഗാനം കേട്ടതുമുതല്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ഞാന്‍ ഈ പാട്ടിന്റെ അര്‍ഥം ഗൂഗിളില്‍ തെരഞ്ഞു. ഒരുവേള ഈ പാട്ട് എനിക്ക് വേണ്ടി എഴുതപ്പെട്ടതാണെന്ന് തോന്നിപ്പോയെന്നും പുലര്‍ച്ചെ മൂന്ന് മണിവരെ താന്‍ ഈ പാട്ട് കേട്ടതായും നസിയ പറയുന്നു.
നേരത്തെ ‘പ്രേമത്തിലെ’ മലരേ എന്ന ഗാനവും ‘എന്ന് നിന്റെ മൊയ്തീനിലെ’ കാത്തിരുന്ന് കാത്തിരുന്ന് എന്ന ഗാനവും നസിയ പാടിയിരുന്നു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.