Monday, October 23rd, 2017

സ്വാതന്ത്ര്യദിനത്തില്‍ നയാഗ്ര വെള്ളച്ചാട്ടം ത്രിവര്‍ണ്ണമണിയും

2014ല്‍ രാജ്മായ് എന്ന ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടനയുടെ നേതൃത്വത്തിലും നയാഗ്രയെ ത്രിവര്‍ണമണിയിച്ചിരുന്നു.

Published On:Aug 12, 2017 | 9:34 am

ന്യുയോര്‍ക്ക്: സ്വാതന്ത്ര്യദിനത്തില്‍ അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടം ത്രിവര്‍ണ്ണമണിയും. 15-ാം തിയതി ന്യൂയോര്‍ക്ക് സമയം രാത്രി 10 മണി മുതല്‍ 15 മിനിറ്റു നേരമാണ് ഇന്ത്യയുടെ ദേശീയ പതാകകളുടെ നിറങ്ങളണിയുക. ഇന്ത്യന്‍ സമയം ഓഗസ്റ്റ് 16ന് രാവിലെ ഏഴരമിക്കായിരുക്കും ഇത്. സമീപത്തെ ഇല്യുമനേഷന്‍ ടവറില്‍ നിന്നാണ് പ്രകാശം പകരുന്നത്. ബഫലോ സര്‍വ്വകലാശാലയലെ അഡ്മിനിസ്‌ട്രേറ്ററായ കൊല്ലം സ്വദേശി സിബു നായര്‍ മുന്‍കൈയെടുത്താണ് ഇത് സാധ്യമാക്കുന്നത്. ഇത്തരം വിശിഷ്ടാവസരങ്ങളില്‍ നയാഗ്രപാര്‍ക്ക് കമ്മീഷന്‍ വെള്ളച്ചാട്ടത്തിന് നിറം പകരാറുണ്ട്. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് ഈ ആശയം ഉയര്‍ന്നു വന്നത്. എണ്ണൂറു കുടുംബങ്ങളുള്ള ബഫലോ ഇന്ത്യന്‍ അസ്സോസ്സിയേഷന്റെ പ്രസിഡന്റാണ് സിബു. 2014ല്‍ രാജ്മായ് എന്ന ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടനയുടെ നേതൃത്വത്തിലും നയാഗ്രയെ ത്രിവര്‍ണമണിയിച്ചിരുന്നു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ജി.എസ്.ടി എന്നാല്‍ ഗബ്ബര്‍ സിങ് ടാക്‌സാണെന്ന് രാഹുല്‍ ഗാന്ധി

  • 2
    7 hours ago

    നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

  • 3
    8 hours ago

    ജമ്മുകശ്മീര്‍ വിഷയം: ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • 4
    9 hours ago

    തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി

  • 5
    11 hours ago

    സംസ്ഥാന സ്‌കൂള്‍കായിക മേള; എറണാകുളം ചാമ്പ്യന്മാര്‍

  • 6
    11 hours ago

    കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

  • 7
    13 hours ago

    കേസ് കൊടുത്തവരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ദിലീപ്

  • 8
    14 hours ago

    അഴിമതിക്കെതിരെ നടപടി ജനം ആഗ്രഹിക്കുന്നു

  • 9
    15 hours ago

    ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് വിലക്ക്