Wednesday, November 21st, 2018

നവാസ് ഷരീഫിനെയും മകളെയും ഇസ്‌ലാമാബാദ് ജയിലിലേക്ക് മാറ്റി

കോടതി അയോഗ്യനാക്കിയതിനെത്തുടര്‍ന്നാണ് ഷരീഫ് പ്രധാനമന്ത്രിപദം രാജിവെച്ചത്.

Published On:Jul 19, 2018 | 9:26 am

ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെയും അദ്ദേഹത്തിന്റെ മകള്‍ മറിയം നവാസിനെയും ഇസ്‌ലാമാബാദിലെ ജയിലിലേക്ക് മാറ്റി. ഇസ്‌ലാമാബാദിലെ സിഹാല പോലീസ് ട്രെയിനിംഗ് കോളജിലെ റസ്റ്റ് ഹൗസ് സബ് ജയിലിലേക്കാണ് ഇരുവരെയും മാറ്റിയിരിക്കുന്നത്.
ലണ്ടനിലായിരുന്ന ഷരീഫിനെയും മകളെയും ജൂലൈ 13നാണ് അറസ്റ്റു ചെയ്തത്. പിന്നീട് ഇരുവരെയും റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ് പ്രവേശിപ്പിച്ചത്. ജയിലില്‍ ‘ബി’ ക്ലാസ് നിലവാരത്തിലുള്ള സൗകര്യങ്ങളാണ് നല്‍കിയിരുന്നത്. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവര്‍ക്ക് എ, ബി ക്ലാസ് സൗകര്യങ്ങള്‍ പാക് ജയിലില്‍ ലഭിക്കും.
പ്രധാനമന്ത്രിയായിരുന്ന 1990 കളില്‍ അഴിമതിപ്പണമുപയോഗിച്ചു ലണ്ടനിലെ അവന്‍ഫീല്‍ഡ് ഹൗസില്‍ നാലു ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയെന്ന കേസിലാണ് എന്‍എബി കോടതി ഷരീഫിനു പത്തു വര്‍ഷം തടവു ശിക്ഷ വിധിച്ചത്. മറിയത്തിന് ഏഴു വര്‍ഷം തടവാണു ലഭിച്ചത്.

 

 

 

LIVE NEWS - ONLINE

  • 1
    10 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    11 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    12 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    15 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    17 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    18 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    18 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    19 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    20 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല