Friday, September 21st, 2018

നവാസ് ശരീഫിനും മകള്‍ക്കും ജയിലില്‍ ബി ക്ലാസ് സൗകര്യം

കഴിഞ്ഞ ദിവസവമാണ് നവാസ് ശരീഫിനെയും മറിയത്തെയും അറസ്റ്റ് ചെയ്തത്.

Published On:Jul 14, 2018 | 10:19 am

ലാഹോര്‍: അഴിമതികേസില്‍ ശിക്ഷക്കപ്പെട്ട പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനും മകള്‍ മറിയം നവാസിനും ജയിലില്‍ ബി ക്ലാസ് സൗകര്യം. ഇരുവരുടെയും സാമൂഹിക പദവി പരിഗണിച്ച് റാവല്‍പിണ്ടിയിലെ അഡ്‌ലെല ജയിലില്‍ ബി ക്ലാസ് സൗകര്യം നല്‍കിയിട്ടുണ്ടെന്ന് ജയില്‍ അധികൃതരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉയര്‍ന്ന സാമൂഹിക പദവിയും വിദ്യാഭ്യാസവും ഉള്ളവരെയാണ് എ, ബി ക്ലാസുകളില്‍ ഉള്‍പ്പെടുത്തുന്നത്. ജയിലിലെ സി ക്ലാസ് തടവുകാര്‍ക്ക് ക്ലാസ് എടുക്കുന്നതുള്‍പ്പടെയുള്ളവ ബി ക്ലാസ് തടവുകാരുടെ ചുമതലയാണ്. കഠിനമായ ജോലികള്‍ ബി ക്ലാസ് തടവുകാര്‍ ചെയ്യേണ്ടതില്ല. ജയില്‍ വകുപ്പിന്റെ അനുമതിയോടെ ടി.വി, എ.സി, ഫ്രിഡ്ജ്, ദിനപത്രം എന്നിവയും എ, ബി ക്ലാസിലെ തടവുകാര്‍ക്ക് ഉപയോഗിക്കാം.
കഴിഞ്ഞ ദിവസവമാണ് നവാസ് ശരീഫിനെയും മറിയത്തെയും അറസ്റ്റ് ചെയ്തത്. ലണ്ടനില്‍നിന്ന് എത്തിയ ഇവരെ ലാഹോര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. മറിയത്തിന്റെ ഭര്‍ത്താവ് ക്യാപ്റ്റന്‍ (റിട്ട) മുഹമ്മദ് സഫ്ദറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ലണ്ടനിലെ സമ്പന്ന പ്രദേശമായ അവെന്‍ ഫീല്‍ഡില്‍ നാല് ആഡംബര ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയ കേസിലാണ് ഇരുവരെയും ശിക്ഷിച്ചത്. ശരീഫിന്റെയും മറിയത്തിന്റെയും പാസ്‌പോര്‍ട്ടുകളും കണ്ടുകെട്ടിയിരുന്നു.

 

LIVE NEWS - ONLINE

  • 1
    10 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    11 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    13 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    13 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    15 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    16 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    17 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    17 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    17 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല