Tuesday, December 18th, 2018

നവകേരള സൃഷ്ടിക്ക് മുമ്പേ സംസ്ഥാനം മാലിന്യമുക്തമാക്കണം

നവകേരള സൃഷ്ടിക്കായുള്ള ആലോചനയും അതിനുള്ള ധനസമാഹരണ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുവരുമ്പോള്‍ തന്നെ അനാരോഗ്യ ചുറ്റുപാടുകള്‍ സൃഷ്ടിച്ചുകൊണ്ടുള്ള സാമൂഹ്യദ്രോഹ നടപടികളും മറ്റൊരു ഭാഗത്ത് നടന്നുവരുന്നു. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന പ്രവണത നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. യാതൊരുവിധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും ഫലം ചെയ്യുന്നില്ല. റോഡരികിലെ പുല്ലു വളര്‍ന്ന് നില്‍ക്കുന്നതിനിടയിലും കുറ്റിച്ചെടികള്‍ക്കിടയിലും യഥേഷ്ടം മാലിന്യം വലിച്ചെറിയുകയും അത് തെരുവ് പട്ടികള്‍ കടിച്ച് വലിച്ച് റോഡിലേക്കിട്ട് ദുര്‍ഗന്ധം വമിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയുമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വ്യക്തിശുചിത്വത്തില്‍ ഏറെ താല്‍പര്യം കാണിക്കുകയും ചെയ്യുന്നവരാണ്‌കേരളീയര്‍. … Continue reading "നവകേരള സൃഷ്ടിക്ക് മുമ്പേ സംസ്ഥാനം മാലിന്യമുക്തമാക്കണം"

Published On:Oct 8, 2018 | 2:04 pm

നവകേരള സൃഷ്ടിക്കായുള്ള ആലോചനയും അതിനുള്ള ധനസമാഹരണ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുവരുമ്പോള്‍ തന്നെ അനാരോഗ്യ ചുറ്റുപാടുകള്‍ സൃഷ്ടിച്ചുകൊണ്ടുള്ള സാമൂഹ്യദ്രോഹ നടപടികളും മറ്റൊരു ഭാഗത്ത് നടന്നുവരുന്നു. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന പ്രവണത നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്.
യാതൊരുവിധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും ഫലം ചെയ്യുന്നില്ല. റോഡരികിലെ പുല്ലു വളര്‍ന്ന് നില്‍ക്കുന്നതിനിടയിലും കുറ്റിച്ചെടികള്‍ക്കിടയിലും യഥേഷ്ടം മാലിന്യം വലിച്ചെറിയുകയും അത് തെരുവ് പട്ടികള്‍ കടിച്ച് വലിച്ച് റോഡിലേക്കിട്ട് ദുര്‍ഗന്ധം വമിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയുമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വ്യക്തിശുചിത്വത്തില്‍ ഏറെ താല്‍പര്യം കാണിക്കുകയും ചെയ്യുന്നവരാണ്‌കേരളീയര്‍. പക്ഷെ ഇതിലൊരു വിഭാഗം സമൂഹത്തിലും നാട്ടിലും ഇത് വേണമെന്ന കാര്യത്തില്‍ താല്‍പര്യം കാണിക്കാത്തതാണ് അത്ഭുതം. സംസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തുന്ന വിനോദസഞ്ചാരികള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇത്തരമൊരു കാഴ്ചയല്ല പ്രതീക്ഷിക്കുന്നത്. ജീവിത നിലവാരത്തില്‍ മറ്റ് രാജ്യങ്ങളേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം വൃത്തിഹീനമായ ചുറ്റുപാടിലാണ് സ്ഥിതി ചെയ്യുന്നതെന്ന് അന്യര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ സ്വയം ലജ്ജിക്കുകയല്ലാതെ പിന്നെന്താണ് വഴി. ശുചിത്വ നഗരങ്ങളെ കുറിച്ച് നടത്തിയ സര്‍വ്വേയില്‍ കോഴിക്കോടിന്റെ സ്ഥാനം 254ഉം കൊച്ചിയുടേത് 271ഉം ആണെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറും ഭോപ്പാലുമാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയിരുന്നത്. വ്യക്തിശുചിത്വത്തിലും വസ്ത്രധാരണത്തിലും ആരോഗ്യ ശുശ്രൂഷ, മേഖലയിലുമൊക്കെ നാം മേന്മ അവകാശപ്പെടുന്നു. പക്ഷെ ആരോഗ്യകരമായ ഒരു അന്തരീക്ഷം നിലനിര്‍ത്താന്‍ സംവിധാനങ്ങളില്ലാത്തത് സംസ്ഥാനത്തിന്റെ ഒരു പൊതു ദുഃഖമായി തന്നെ നിലനില്‍ക്കുന്നു.
ഇന്‍ഡോറും ഭോപ്പാലും നല്ല ശുചിത്വ നഗരങ്ങളായത് അവിടത്തെ ജനങ്ങളുടെ താല്‍പര്യം കൊണ്ട് തന്നെയാണ്. എത്രമാത്രം അടിസ്ഥാന സൗകര്യങ്ങളുണ്ടായിട്ടും ഇവിടെ ജനം സഹകരിക്കുന്നില്ലെങ്കില്‍ മാലിന്യമുക്ത കേരളം എന്ന സ്വപ്‌നം സ്വപ്‌നമായി തന്നെ അവശേഷിക്കും. നമ്മുടെ സംസ്ഥാനത്തെ റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമും പരിസര പ്രദേശങ്ങളും ഒന്ന് കണ്ണോടിച്ചാല്‍ മതി. യാത്രക്കാര്‍ രോഗം വരാതെ രക്ഷപ്പെടുന്നുണ്ടെങ്കില്‍ അത് പൂര്‍വ്വികര്‍ ചെയ്ത സല്‍പ്രവര്‍ത്തി കൊണ്ടായിരിക്കണം. യാത്രക്കാര്‍ ഇപ്പോള്‍ മാലിന്യ പരിസരങ്ങളുമായി പൊരുത്തപ്പെട്ടിരിക്കുന്നു. എത്ര പഴകിയ കെട്ടിടമായാലും പാതയായാലും അത് പരിപാലിക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും ശുചിത്വബോധമാണ് അതിനെ മനുഷ്യവാസയോഗ്യമാക്കുന്നത്. ഒരു ഭാഗത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ തൊട്ടരികെ ചൂലെടുത്ത് തൂത്തുവാരുന്ന കാഴ്ച കേരളത്തിലെ ഹോട്ടലുകളിലല്ലെ കാണാനാകൂ. നമ്മുടെ നാട് ഇങ്ങനെയൊക്കെ മതിയോ? സംസ്ഥാന സര്‍ക്കാറിന്റെ ഹരിതകേരളം പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന മാലിന്യ നിര്‍മാര്‍ജന പദ്ധതിയോട് പല തദ്ദേശഭരണ സ്ഥാപനങ്ങളും നിസ്സഹരിക്കുകയാണിപ്പോള്‍. വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനം പലേടത്തും നാമമാത്രമാണ്. പൊതു സ്ഥലങ്ങളിലും റോഡരികിലും ഓരോ കിലോമീറ്റര്‍ ഇടവിട്ട് മാലിന്യശേഖരണത്തിനുള്ള ബിന്‍ സ്ഥാപിക്കുകയും ഇവയുടെ ചുമതല സാമൂഹ്യസംഘടനകളെയോ സ്‌കൂള്‍ വിദ്യാര്‍ത്ഥികളേയോ ഏല്‍പ്പിക്കുകയും മാലിന്യങ്ങള്‍ യഥാസമയം തദ്ദേശഭരണ സ്ഥാപനങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുകയും ചെയ്താല്‍ സംസ്ഥാനം പുനര്‍നിര്‍മിക്കാനുള്ള ആദ്യഘട്ടം വിജയകരമായി എന്ന് നമുക്കഭിമാനിക്കാം.

LIVE NEWS - ONLINE

 • 1
  7 hours ago

  ഗുജറാത്തില്‍ ചരക്ക് തീവണ്ടിയിടിച്ച് മൂന്ന് സിംഹങ്ങള്‍ ചത്തു

 • 2
  9 hours ago

  മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു

 • 3
  12 hours ago

  പാര്‍ട്ടിയിലെ വനിതകളെ സംരക്ഷിക്കാനാവാത്തവരാണ് വനിതാമതില് കെട്ടുന്നത്: ചെന്നിത്തല

 • 4
  14 hours ago

  ക്യാമറകളില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍ സ്ത്രീയാത്രക്കാര്‍ ഭീതിയില്‍

 • 5
  16 hours ago

  പിറവം കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍

 • 6
  16 hours ago

  കെ എസ് അര്‍ ടി സിയില്‍ വിശ്വാസമില്ല: ഹൈക്കോടതി

 • 7
  16 hours ago

  കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

 • 8
  16 hours ago

  കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

 • 9
  16 hours ago

  ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ തോല്‍വി; ജെയിസും വിട വാങ്ങി