Saturday, January 19th, 2019

മുടി തഴച്ചു വളരാന്‍ പ്രകൃതിദത്തവഴികള്‍

മുടിസംരക്ഷണത്തിന് പ്രധാനപ്പെട്ട ഒന്നാണ് കറ്റാര്‍ വാഴ

Published On:Jan 10, 2019 | 11:31 am

നീണ്ട തലമുടി ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. അതിനാല്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന പല വസ്തുക്കളും പരീക്ഷിക്കാറുമുണ്ട്. എന്നാല്‍ ഇവ മുടി വളരാന്‍ സഹായിക്കണമെന്നില്ല. മുടി വളരാന്‍ പ്രകൃതിദത്തവഴികള്‍ തിരഞ്ഞെടുക്കുന്നതാണ് ഏറെ നല്ലത്.
മുടിസംരക്ഷണത്തിന് പ്രധാനപ്പെട്ട ഒന്നാണ് കറ്റാര്‍ വാഴ. ഇതു മുടിവേരുകള്‍ക്ക് ബലം നല്‍കി മുടി തഴച്ചു വളരാന്‍ സഹായിക്കുന്നു. കറ്റാര്‍വാഴ പല തരത്തിലും മുടി വളരാന്‍ ഉപയോഗിയ്ക്കാം. കറ്റാര്‍ വാഴയുടെ ജെല്ലില്‍ വെളിച്ചെണ്ണ കൂട്ടിക്കലര്‍ത്തി ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യാം. മുടി വളരാനും മുടിയ്ക്കു തിളക്കവും മൃദുത്വവും ലഭിയ്ക്കാനും ഇത് സഹായിക്കും. അതല്ലെങ്കില്‍ കറ്റാര്‍ വാഴയിട്ടു വെളിച്ചെണ്ണ കാച്ചി ഉപയോഗിക്കുകയും ചെയ്യാം. .
വെളിച്ചെണ്ണയും കറിവേപ്പിലയും മിക്സ് ചെയ്ത് എണ്ണ കാച്ചാം. ഇത് ദിവസവും തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ ഇത് മികച്ചതാണ്.
മയിലാഞ്ചിയില ഉണക്കിപ്പൊടിച്ചു മുടിയില്‍ തേയ്ക്കുന്നത് മുടി വളരാനുള്ള പ്രകൃതിദത്ത വഴിയാണ്. മൈലാഞ്ചിയില വെള്ളമൊഴിച്ച് അര മണിക്കൂര്‍ തിളപ്പിക്കുക. തണുക്കുമ്പോള്‍ ഇതിലേക്ക് ഒരു സ്പൂണ്‍ ആവണക്കെണ്ണ ചേര്‍ക്കാം. ഇത് തലയില്‍ പുരട്ടുന്നത് അകാലനര മാറി മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കും.
മുട്ട, കറ്റാര്‍ വാഴ, ഒലീവ് ഓയില്‍ എന്നിവ കലര്‍ന്ന മിശ്രിതം മുടി വളരാന്‍ ഏറെ നല്ലതാണ്. ഇവയെല്ലാം കലര്‍ത്തുക. ഇതു മുടിയുടെ ശിരോചര്‍മം മുതല്‍ കീഴറ്റം വരെ തേച്ചു പിടിപ്പിയ്ക്കുക. ഇത് അര മണിക്കൂര്‍ നേരം മുടിയില്‍ വ്ച്ചിരിയ്ക്കണം. പിന്നീട് കഴുകിക്കളയാം. ഇതും മുടി വളരാന്‍ സഹായിക്കുന്ന ഒരു പ്രത്യേക മിശ്രിതമാണ്.

LIVE NEWS - ONLINE

  • 1
    17 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    1 hour ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു