Tuesday, December 18th, 2018

പ്രകൃതി വാതകം എത്രയും വേഗം ലഭ്യമാക്കണം

പ്രകൃതിവാതകം എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ സംവിധാനമൊരുക്കണമെന്ന് സംസ്ഥാനത്തെ വീട്ടമ്മമാര്‍. പെട്രോളിനും ഡീസലിനും നാള്‍ക്കുനാള്‍ വില കയറ്റി റിക്കാര്‍ഡിട്ട കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ ആഘാതം അനുഭവിക്കുന്നത് വീട്ടമ്മമാരാണ്. ഇന്ധന വില വര്‍ധനവ് മൂലമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില താങ്ങാനാവാത്തതാണ്. ചുരുങ്ങിയ വരുമാനമുള്ള ലക്ഷക്കണക്കിന് വീട്ടമ്മമാര്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നു. ഇന്ധനവിലയോടൊപ്പം പാചകവാതക വിലയും ഒരു ദാക്ഷിണ്യവുമില്ലാതെ വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോള്‍ എല്‍ പി ജി സിലിണ്ടറിന് 800 രൂപയോളം നല്‍കണം. ഒരു മാസം തികയുമ്പോഴേക്കും അടുത്ത സിലിണ്ടറിനുള്ള കാത്തിരിപ്പായി. വിറകടുപ്പും മണ്ണെണ്ണ … Continue reading "പ്രകൃതി വാതകം എത്രയും വേഗം ലഭ്യമാക്കണം"

Published On:Oct 9, 2018 | 1:28 pm

പ്രകൃതിവാതകം എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ സംവിധാനമൊരുക്കണമെന്ന് സംസ്ഥാനത്തെ വീട്ടമ്മമാര്‍. പെട്രോളിനും ഡീസലിനും നാള്‍ക്കുനാള്‍ വില കയറ്റി റിക്കാര്‍ഡിട്ട കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ ആഘാതം അനുഭവിക്കുന്നത് വീട്ടമ്മമാരാണ്.
ഇന്ധന വില വര്‍ധനവ് മൂലമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില താങ്ങാനാവാത്തതാണ്. ചുരുങ്ങിയ വരുമാനമുള്ള ലക്ഷക്കണക്കിന് വീട്ടമ്മമാര്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നു. ഇന്ധനവിലയോടൊപ്പം പാചകവാതക വിലയും ഒരു ദാക്ഷിണ്യവുമില്ലാതെ വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോള്‍ എല്‍ പി ജി സിലിണ്ടറിന് 800 രൂപയോളം നല്‍കണം. ഒരു മാസം തികയുമ്പോഴേക്കും അടുത്ത സിലിണ്ടറിനുള്ള കാത്തിരിപ്പായി. വിറകടുപ്പും മണ്ണെണ്ണ സ്റ്റൗവുമൊക്കെ എന്നേ അടുക്കള പടി കടന്നുപോയി. ഇപ്പോള്‍ ആശ്രയം പാചകവാതകം തന്നെ. ഇതിന്റെ ലഭ്യതക്കുറവും വിലവര്‍ധനയും തന്നെയാണ് പ്രകൃതിവാതകാവശ്യം സ്വപ്‌നം കണ്ട് കഴിയാന്‍ വീട്ടമ്മമാരെ പ്രേരിപ്പിക്കുന്നത്.
കൊച്ചിയില്‍ നിന്നും മംഗലുരു വരെയുള്ള പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പ്രവര്‍ത്തനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഗെയിലിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്്്. ഇക്കഴിഞ്ഞ പ്രളയത്തില്‍ പൈപ്പിടല്‍ ജോലി മന്ദഗതിയിലായിരുന്നു. പുതിയ മെഷിനറികളും ഉപകരണങ്ങളും കൊണ്ടുവന്ന് പൈപ്പിടല്‍ ജോലി ഊര്‍ജ്ജിതപ്പെടുത്താനുള്ള ആലോചനയിലാണ് ഗെയിലധികൃതര്‍. കേരളത്തിലൂടെ കടന്നുപോകുന്ന 408 കി. മീ പൈപ്പ് ലൈനിന്റെ 310 കിലോമീറ്ററും പൈപ്പിടല്‍ പൂര്‍ത്തിയായിട്ടുണ്ട്്. അടുത്ത മൂന്ന് മാസത്തിനകം പൈപ്പിടല്‍ ജോലിയും അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനുള്ള ശ്രമം തുടരുന്നു. ഇത് കേരളീയര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. പെട്രോളിയം ഇന്ധനങ്ങളെക്കാള്‍ വളരെ വിലക്കുറവില്‍ പ്രകൃതി വാതകം കേരളത്തിലുടനീളം ലഭ്യമാകുമ്പോള്‍ ഇതിന്റെ പ്രയോജനം ലഭിക്കുന്നത് വീടുകള്‍ക്കും വാഹനങ്ങള്‍ക്കുമാണ് വ്യവസായാവശ്യങ്ങള്‍ക്കും പ്രകൃതിവാതകം ലഭ്യമാകുമെന്നതിനാല്‍ നടത്തിപ്പ് ചെലവ് ഗണ്യമായി കുറക്കാന്‍ കഴിയുമെന്ന പ്രയോജനവുമുണ്ട്്. കണ്ണൂര്‍ ജില്ലയിലെ അഞ്ച് പുഴകളിലൂടെയും പൈപ്പ് ലൈന്‍ കടന്നുപോകുന്നുണ്ട്്. പെരുമ്പ, കുപ്പം, വളപട്ടണം പുഴകളിലൂടെയുള്ള പൈപ്പ് ലൈന്‍ പൂര്‍ത്തിയായി. എരഞ്ഞോളി, അഞ്ചരക്കണ്ടി പുഴകളിലൂടെയുള്ള പ്രവര്‍ത്തനം കൂടി പൂര്‍ത്തിയാകേണ്ടതുണ്ട്്. വിവിധാവശ്യങ്ങള്‍ക്കായി പ്രധാന ലൈനില്‍ നിന്നും ഗ്യാസ് എടുത്ത് വിതരണം ചെയ്യുന്നതിനുള്ള എസ് വി സ്റ്റേഷനുകളുടെ നിര്‍മ്മാണവും 80 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്്്. പദ്ധതി പ്രവര്‍ത്തന പുരോഗതിയില്‍ പ്രതീക്ഷയര്‍പ്പിച്ചുകഴിയുകയാണ് വീട്ടമ്മമാര്‍. പ്രകൃതി വാതകം ആവശ്യത്തിന് ലഭ്യമാകുമ്പോള്‍ അത് കേരളീയ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതോടൊപ്പം വ്യവസായിക വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല.

LIVE NEWS - ONLINE

 • 1
  8 hours ago

  ഗുജറാത്തില്‍ ചരക്ക് തീവണ്ടിയിടിച്ച് മൂന്ന് സിംഹങ്ങള്‍ ചത്തു

 • 2
  9 hours ago

  മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു

 • 3
  12 hours ago

  പാര്‍ട്ടിയിലെ വനിതകളെ സംരക്ഷിക്കാനാവാത്തവരാണ് വനിതാമതില് കെട്ടുന്നത്: ചെന്നിത്തല

 • 4
  14 hours ago

  ക്യാമറകളില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍ സ്ത്രീയാത്രക്കാര്‍ ഭീതിയില്‍

 • 5
  16 hours ago

  പിറവം കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍

 • 6
  16 hours ago

  കെ എസ് അര്‍ ടി സിയില്‍ വിശ്വാസമില്ല: ഹൈക്കോടതി

 • 7
  17 hours ago

  കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

 • 8
  17 hours ago

  കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

 • 9
  17 hours ago

  ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ തോല്‍വി; ജെയിസും വിട വാങ്ങി