Saturday, January 19th, 2019

ദേശീയ പണിമുടക്ക് കണ്ണൂര്‍ ജില്ല നിശ്ചലമാകും

എല്ലാവിഭാഗം തൊഴിലാളികളും പണിമുടക്കി പ്രതിഷേധത്തില്‍ അണിചേരുന്നുണ്ട്.

Published On:Jan 7, 2019 | 11:15 am

കണ്ണൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി ദ്രോഹ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രിക്ക് തുടക്കമാവും. പണിമുടക്കില്‍ ജില്ല നിശ്ചലമാകുമെന്നാണ് സൂചന. നാളെയും മറ്റന്നാളുമാണ് പണിമുടക്ക്.
എല്ലാവിഭാഗം തൊഴിലാളികളും പണിമുടക്കി പ്രതിഷേധത്തില്‍ അണിചേരുന്നുണ്ട്. പണിമുടക്കിന് എല്ലാ തൊഴിലാളി സംഘടനകളും തയ്യാറെടുത്തു. ഇതോടൊപ്പം സര്‍വീസ് മേഖലകളിലെ ജീവനക്കാരും അധ്യാപകരും ബാങ്ക് ജീവനക്കാരും പണിമുടക്കും. വ്യാപാര വ്യവസായ മേഖലയിലെ തൊഴിലാളികളും സ്വകാര്യ ബസുകളും ടാക്‌സി, ഓട്ടോ തൊഴിലാളികളും പണിമുടക്കുന്നതോടെ നാട് സ്തംഭിക്കും. വഴിയോര കച്ചവടക്കാരും പണിമുടക്കിലുണ്ട്.
സി ഐ ടി യു, ഐ എന്‍ ടി യു സി, എ ഐ ടി യു സി, എസ് ടി യു, എച്ച് എം എസ്, യു ടി യു സി തുടങ്ങി 11 കേന്ദ്ര ട്രേഡ് യൂനിയന്‍ സംഘടനകളും ബാങ്ക്, ഇന്‍ഷുറന്‍സ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുടെ ഫെഡറേഷനുകളും ചേര്‍ന്നാണ് 12 ഇന അവകാശ പത്രികയെ മുന്‍നിര്‍ത്തി 48 മണിക്കൂര്‍ പണിമുടക്കുന്നത്. പണിമുടക്കിന്റെ പ്രചാരണം നാടെങ്ങും സജീവമാണ്. പത്രപ്രവര്‍ത്തകരുള്‍പ്പെടെ പല മേഖലകളും പണിമുടക്കിന് പിന്തുണക്കുന്നു. പണിമുടക്കിന്റെ സന്ദേശമുയര്‍ത്തി ഇന്ന് വൈകിട്ട് നാടെങ്ങും സംയുക്ത ട്രേഡ് യൂനിയന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തും. ഇന്ന് നഗരത്തില്‍ മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും ഐക്യദാര്‍ഡ്യം പ്രകടനം നടത്തി.
മുഴുവന്‍ വ്യവസായ സ്ഥാപനങ്ങളിലും ഇന്ന് അര്‍ദ്ധരാത്രി 12 മുതല്‍ ബുധനാഴ്ച രാത്രി 12 വരെയായിരിക്കും പണിമുടക്ക്. ജി എസ് ടി ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങളില്‍ ദുരിതമനുഭവിക്കുന്ന വ്യാപാരി, വ്യവസായി മേഖലകളിലുള്ളവരും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വാഹനങ്ങള്‍ തടയുകയോ ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കുകയോ ചെയ്യില്ല. പണിമുടക്ക് ഉന്നയിക്കുന്ന ആവശ്യങ്ങളുടെ പ്രസക്തി മനസിലാക്കിയാണ് വ്യാപാരികള്‍ പണിമുടക്കുമായി സഹകരിക്കുന്നത്.
കെ എസ് ആര്‍ ടി സി, സ്വകാര്യ ബസ്, ലോറി ജീവനക്കാരും ഓട്ടോ-ടാക്‌സി തൊഴിലാളികളും പണിമുടക്കുന്നതോടെ റോഡുകള്‍ വിജനമാകും. പണിമുടക്ക് വിജയിപ്പിക്കാന്‍ വന്‍ പ്രചാരണമാണ് ജില്ലയിലെങ്ങും നടന്നുവരുന്നത്. ദേശീയ പണിമുടക്ക് വന്‍വിജയമാക്കാന്‍ ട്രേഡ് യൂനിയന്‍ സംയുക്ത സമരസമിതി മുഴുവന്‍ തൊഴിലാളികളോടും ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ സപ്തംബറിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ ട്രേഡ് യൂനിയനുമായി കൂടിയാലോചന നടത്താന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തൊഴിലാളി വിഭാഗത്തോട് പുച്ഛത്തോടെയാണ് അവര്‍ പെരുമാറുന്നത്. ട്രേഡ് യൂനിയനുമായി കൂടിയാലോചിക്കാതെയാണ് തൊഴില്‍ പരിഷ്‌കരണം എന്ന പേരില്‍ തൊഴിലാളിവിരുദ്ധ നീക്കം. ജി എസ് ടി ഉള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരെ വ്യാപാരികള്‍ കടയടച്ച് സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
പണിമുടക്കിന്റെ ഭാഗമായി നാല് കേന്ദ്രങ്ങളില്‍ ട്രെയിന്‍ തടയും. അതിരാവിലെ തന്നെ ട്രെയിന്‍ പിക്കറ്റിംഗ് ആരംഭിക്കും. എല്ലാവിഭാഗം തൊഴിലാളികളും പണിമുടക്കുന്നത്മൂലം മഹാഭൂരിപക്ഷം വരുന്ന സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നാണ് സംയുക്ത ട്രേഡ് യൂനിയന്‍ സംഘടനകള്‍ വിലയിരുത്തുന്നത്.
പൊതുപണിമുടക്ക് കണക്കിലെടുത്ത് മുന്‍കരുതലുമായി പോലീസ് രംഗത്തുണ്ട്. ഇന്ന് വൈകിട്ട് മുതല്‍ സംരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കും.

 

LIVE NEWS - ONLINE

 • 1
  32 mins ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 2
  43 mins ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 3
  1 hour ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 4
  1 hour ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 5
  2 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 6
  3 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 7
  3 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

 • 8
  4 hours ago

  ഇന്ധന വില വീണ്ടും വര്‍ധിച്ചു

 • 9
  5 hours ago

  വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം