Saturday, January 19th, 2019

ഭീകരവാദത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചു നില്‍ക്കും

ഭീകരവാദത്തെ തുടച്ചു നീക്കാന്‍ അമേരിക്കയും ഇന്ത്യയും ഒരുമിച്ചു നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും.

Published On:Jun 27, 2017 | 10:16 am

വാഷിങ്ടന്‍: ഭീകരവാദത്തെ തുടച്ചു നീക്കാന്‍ അമേരിക്കയും ഇന്ത്യയും ഒരുമിച്ചു നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ചക്കു ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്. ഭീകതരതക്കെതിരായ പോരാട്ടത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു. ഇന്ത്യ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയാണെന്ന് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൌസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വലിയ സ്വീകരണമാണ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നല്‍കിയത്. ഡോണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.
വൈറ്റ് ഹൌസിലെത്തിയ നരേന്ദ്ര മോദിക്ക് ഊഷ്മണമായ വരവേല്‍പ്പാണ് പ്രസിഡന്റ് ട്രംപും പ്രഥമ വനിതയും ചേര്‍ന്ന് നല്‍കിയത്. ശേഷം ഇരു നേതാക്കളും സംയുക്തമായി മാധ്യമങ്ങളെ കണ്ടു.
ഇന്ത്യയുമായുള്ള സുരക്ഷാസഹകരണം അതീവ പ്രാധാന്യമേറിയതാണെന്നും യുഎസ് കയറ്റുമതിക്ക് ഇന്ത്യയിലുള്ള പ്രധാന തടസ്സങ്ങള്‍ നീക്കണമെന്നും ചര്‍ച്ചക്കുശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
ഇന്ത്യയുടെ പരിവര്‍ത്തനത്തില്‍ യു.എസ് മുഖ്യപങ്കാളിയായിരിക്കും. സുരക്ഷാവെല്ലുവിളികളില്‍ ഇരുരാജ്യങ്ങളും സഹകരണം വര്‍ദ്ധിപ്പിക്കും. അഫ്ഗാനിസ്ഥാനില്‍ സ്ഥിരതയും സമാധാനവും കൊണ്ടുവരാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. അഫ്ഗാന്റെ പുനര്‍നിര്‍മാണം ഇന്ത്യയുടെ പ്രധാന വിഷയമാണ്. ഇക്കാര്യത്തില്‍ യു.എസിന്റെ ഉപദേശവും സഹകരണവും ഇന്ത്യ തേടുന്നുണ്ടെന്ും മോദി പറഞ്ഞു. വൈറ്റ് ഹൌസില്‍ ഏതാണ്ട് നാല് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതായിരുന്നു കൂടിക്കാഴ്ച.

LIVE NEWS - ONLINE

  • 1
    13 hours ago

    ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

  • 2
    14 hours ago

    മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

  • 3
    15 hours ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 4
    15 hours ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 5
    17 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 6
    18 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 7
    19 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 8
    19 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 9
    20 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു