Wednesday, January 23rd, 2019

പുതുയുഗത്തിലേക്കോ ഇന്ത്യ?

      ഇന്ന് വൈകുന്നേരം ആറിന് രാഷ്ട്രപതി ഭവന്‍ അങ്കണത്തിലെ പ്രൗഡഗംഭീരമായ ചടങ്ങിനെ സാക്ഷിനിര്‍ത്തി ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാന മന്ത്രിയായി നരേന്ദ്രമോദി അവരോധിക്കപ്പെടുന്നതോടെ മോദിയുഗം ഒരു പുതുയുഗത്തിന് വഴി തുറക്കുമോ എന്ന ചിന്ത പ്രസക്തമാവുകയാണ്. സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം ഒരു കോണ്‍ഗ്രസിതര സര്‍ക്കാരാണ് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തോടെ അധികാരമേല്‍ക്കുന്നത്. ഇതുവരെ ഏച്ചുകെട്ടിയതും മുഴച്ചുനില്‍ക്കുന്നതുമായ ഒട്ടേറെ പരാധീനതകളുണ്ടായിരുന്ന സര്‍ക്കാരിന്റെ സ്ഥാനത്ത് തനിച്ച് ഭരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം ഉള്ളം കയ്യിലൊതുക്കിയാണ് ബി ജെ പി നിര്‍ണ്ണായക ഘട്ടം പിന്നിടുന്നത്. ഇതു … Continue reading "പുതുയുഗത്തിലേക്കോ ഇന്ത്യ?"

Published On:May 26, 2014 | 2:08 pm

Editorial Full Modi New Generation poli

 

 

 
ഇന്ന് വൈകുന്നേരം ആറിന് രാഷ്ട്രപതി ഭവന്‍ അങ്കണത്തിലെ പ്രൗഡഗംഭീരമായ ചടങ്ങിനെ സാക്ഷിനിര്‍ത്തി ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാന മന്ത്രിയായി നരേന്ദ്രമോദി അവരോധിക്കപ്പെടുന്നതോടെ മോദിയുഗം ഒരു പുതുയുഗത്തിന് വഴി തുറക്കുമോ എന്ന ചിന്ത പ്രസക്തമാവുകയാണ്.
സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം ഒരു കോണ്‍ഗ്രസിതര സര്‍ക്കാരാണ് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തോടെ അധികാരമേല്‍ക്കുന്നത്. ഇതുവരെ ഏച്ചുകെട്ടിയതും മുഴച്ചുനില്‍ക്കുന്നതുമായ ഒട്ടേറെ പരാധീനതകളുണ്ടായിരുന്ന സര്‍ക്കാരിന്റെ സ്ഥാനത്ത് തനിച്ച് ഭരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം ഉള്ളം കയ്യിലൊതുക്കിയാണ് ബി ജെ പി നിര്‍ണ്ണായക ഘട്ടം പിന്നിടുന്നത്. ഇതു തന്നെയാണ് കേന്ദ്രത്തിലേത് ഒരു സുസ്ഥിര സര്‍ക്കാരായിരിക്കുമെന്ന ചിന്തകള്‍ക്കും അടിസ്ഥാനം.വ്യത്യസ്ത ചിന്താധാരകളും വ്യതിരക്തമായ സാമ്പത്തീക നയങ്ങളും വെച്ചു പുലര്‍ത്തിയവരായിരുന്നു ഇതേ വരെ കേന്ദ്രം ഭരിച്ചിരുന്നത്. ഭൂരിപക്ഷം തികയ്ക്കാന്‍ തട്ടിക്കൂട്ടിയ മുന്നണി സംവിധാനം തന്നെയായിരുന്നു ഒരു പരിധിവരെ ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയും. ഇന്ത്യന്‍ ജനത കോണ്‍ഗ്രസ്സില്‍ പ്രതീക്ഷയര്‍പ്പിച്ച ഒരു കാലമുണ്ടായിരുന്നു. സുവ്യക്തമായ വിദേശ നയവും സാമ്പത്തീക നയവും കരുപ്പിടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരുകളെല്ലാം സ്വീകരിച്ച വികലമായ സാമ്പത്തീക നയങ്ങള്‍ ഇന്ത്യന്‍ ജനതയ്ക്ക് സൃഷ്ടിച്ച അമിത ഭാരത്തില്‍ നിന്നുള്ള വീണ്ടുവിചാരമാണ് യഥാര്‍ത്ഥത്തില്‍ മോദി സര്‍ക്കാരിന്റെ വരവിന് പിന്നിലെന്ന് നിസ്സംശയം പറയാന്‍ കഴിയും. പിന്നീട് അല്പമെങ്കിലും പ്രതീക്ഷ ഇടതുപക്ഷത്തിലായിരുന്നു. എന്നാല്‍ ഈ തെരഞ്ഞെടുപ്പോടെ അവരും ബഹുദൂരം പിന്നിലേക്ക് പോയി, ഇത്തരമൊരു സാഹചര്യത്തിലാണ് ഇന്ത്യന്‍ ജനത ബി ജെ പിക്ക് വഴിതെളിച്ച് കൊടുത്തത്. കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ ഇതിന് അപവാദമാണ്.
മോദി അധികാരത്തിലേറുമ്പോള്‍ ചില കാര്യങ്ങള്‍ പ്രസക്തമാവുകയാണ്. ബി ജെ പിക്കും സംഖ്യകക്ഷികള്‍ക്കും മൃഗീയ ഭൂരിപക്ഷം ലഭിക്കാനിടയായ ഇന്ത്യന്‍ സാഹചര്യങ്ങളോട് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ എന്തായിരിക്കുമെന്ന ചോദ്യം പ്രസക്തമാവുന്നകാലഘട്ടം കൂടിയാണ് വരാനിരിക്കുന്നത്. കോണ്‍ഗ്രസ്സ് പിറകോട്ട് പോകാനിടയായ സാഹചര്യങ്ങളെ മോദിയും ബി ജെ പിയും എങ്ങിനെ നോക്കിക്കാണുന്നുവെന്നും അതിന് എന്ത് പരിഹാരമാണ് നിര്‍ദ്ദേശിക്കുകയെന്നതും പ്രസക്തം. അതില്‍ പ്രധാനം സാമ്പത്തീക നയം തന്നെ, കോണ്‍ഗ്രസ്സ് നടപ്പിലാക്കിയ നവലിബറല്‍ നയത്തിന്റെ ചുവട് പിടിച്ച് ആവിഷ്‌കരിച്ച സാമ്പത്തീക നയങ്ങളാണ് ഇന്ത്യയില്‍ വിലക്കയറ്റത്തിനിടയാക്കിയത്. രാജ്യത്ത് അടിക്കടിയുണ്ടായ പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് ജനമനസ്സുകളില്‍ നിന്ന് കോണ്‍ഗ്രസ്സ് അന്യം നില്‍ക്കുന്നതിനിടയാക്കി, വികലമായ സാമ്പത്തീക നയത്തിന്റെ തിരിച്ചടിയും വരും വരായ്കകളും ബി ജെ പിയും ഇടതുപക്ഷവും അന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ സ്വീകരിച്ച നിസ്സംഗതാ മനോഭാവമാണ് വലിയൊരളവോളം യു പി എക്ക് തിരിച്ചടിയായത്. പുതിയ സാഹചര്യത്തില്‍ വിലക്കയറ്റ നിയന്ത്രണത്തെ മോദി സര്‍ക്കാര്‍ എങ്ങിനെ നോക്കിക്കാണുന്നുവെന്നത് പ്രസക്തമായ കാര്യമാണ്. പെട്രോള്‍, ഡീസല്‍ വിലവര്‍ധനവ്, പാചക വാതക സിലിണ്ടര്‍ തുടങ്ങിയവയിലെല്ലാം ജനം ആഗ്രഹിക്കുംവിധം കാര്യങ്ങള്‍ വരുമോയെന്നത് കണ്ടുതന്നെ അറിയണം. മതേതര രാഷ്ട്രമായ ഇന്ത്യയില്‍ ന്യൂന പക്ഷ സംരക്ഷണം പരമപ്രധാനമായ ഘടകമാണ്. അവരുടെ വിശ്വാസം പൂര്‍ണ്ണമായി ആര്‍ജിച്ചെടുക്കാന്‍ സാധിക്കണം. നേരത്തെയുണ്ടായ ചില അനുഭവങ്ങളുടെ വെളിച്ചത്തില്‍ അരക്ഷിതബോധം ഒഴിവാക്കി പൂര്‍ണ്ണമായ വിശ്വാസം നേടിയെടുക്കുന്നത് മോദിയെ സംബന്ധിച്ച് കൂടുതല്‍ ഇമേജിനിടയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ പ്രത്യേകതാല്‍പ്പര്യം തന്നെ കാട്ടേണ്ടതുണ്ട്. പ്രത്യേകിച്ച് പാക്കിസ്ഥാനുമായുള്ള ബന്ധം. നിലവിലെ ഇന്ത്യന്‍ സാഹചര്യം തന്നെയാണ് മോദിയുടെ ഏറ്റവും വലിയ പാഠം. ഇന്ത്യന്‍ ജനത ഒന്നിനെയും സ്ഥിരമായി വരിക്കില്ലെന്നതിന്റെ പ്രകടമായ തെളിവുകളാണ് രാജ്യം ബി ജെ പിയുടെ കരങ്ങളിലെത്തിയതിന് പിന്നില്‍. ജീവിത സാഹചര്യങ്ങള്‍ അത്യന്തം ദുസ്സഹമാക്കിയ സാമ്പത്തീക നയങ്ങളിലും സമീപനങ്ങളിലും നിലപാടുകളിലും കാതലായ തിരുത്തല്‍ അനിവാര്യമായ കാലഘട്ടം കൂടിയാണിത്. നിലവിലെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ ബി ജെ പിക്കും മോദിക്കും പകര്‍ന്നു നല്‍കിയ അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ജനക്ഷേമത്തിനും രാജ്യനന്മയ്ക്കും ഉപയുക്തമായ സാമ്പത്തിക നയങ്ങള്‍ കരുപ്പിടിപ്പിച്ച് മോദിസര്‍ക്കാര്‍ മുന്നേറുമെന്ന് കരുതാം.

LIVE NEWS - ONLINE

 • 1
  33 mins ago

  ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

 • 2
  3 hours ago

  ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

 • 3
  6 hours ago

  മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

 • 4
  7 hours ago

  സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

 • 5
  7 hours ago

  പരിശീലനവും ബോധവല്‍കരണവും വേണം

 • 6
  8 hours ago

  പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

 • 7
  9 hours ago

  മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

 • 8
  10 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

 • 9
  10 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍