Wednesday, May 22nd, 2019

തനുശ്രീ ദത്തയുടെ പരാതിയില്‍ നടന്‍ നാന പടേക്കറിനെതിരെ കേസെടുത്തു

സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

Published On:Oct 11, 2018 | 11:09 am

ന്യൂഡല്‍ഹി: സിനിമാ സെറ്റില്‍ മോശമായി പെരുമാറിയെന്ന നടി തനുശ്രീ ദത്തയുടെ പരാതിയില്‍ നടന്‍ നാന പടേക്കറിനെതിരെ കേസെടുത്തു. മുംബൈ പോലീസാണ് കേസെടുത്തിരിക്കുന്നത്. പടേക്കറിനെ കൂടാതെ കൊറിയോഗ്രഫര്‍ ഗണേഷ് ആചാര്യ, നിര്‍മാതാവ് സമീര്‍ സിദ്ദിഖ്, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവര്‍ക്കെതിരെയും കേസെടുത്തു.
ബുധനാഴ്ച തനുശ്രീയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
നേരത്തെ തനുശ്രീയുടെ പരാതിയല്‍ നാന പടേക്കര്‍, ഗണേഷ് ആചാര്യ, നിര്‍മാതാവ് സമീര്‍ സിദ്ദിഖ്, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവര്‍ക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു.
പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായ സംഭവത്തെക്കുറിച്ചാണ് തനുശ്രീ വെളിപ്പെടുത്തല്‍. ദേശീയമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചില്‍. 2009 ല്‍ പുറത്തിറങ്ങിയ ‘ഹോണ്‍ ഒ.കെ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ നാന പടേക്കര്‍ മോശമായി പെരുമാറിയെന്നാണ് തനുശ്രീ ആരോപിച്ചത്. നാന പടേക്കര്‍ സ്ത്രീകളോട് ഏറ്റവും മോശമായി പെരുമാറുന്നയാളാണെന്ന് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ ഇക്കാര്യം ആരുംഗൗരവത്തിലെടുക്കാറില്ലെന്നുമാണ് തനുശ്രീയുടെ ആരോപണം. സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടപ്പെട്ടവനാണ് അയാള്‍. സ്ത്രീകളോടുളള അയാളുടെ പെരുമാറ്റം വളരെ മോശമാണ്. അയാള്‍ സ്ത്രീകളെ ഉപദ്രവിക്കുകയും മോശമായ പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്യുന്നത് പരസ്യമായ കാര്യമാണ്. കൂടെയുളള സ്ത്രീകളെ അയാള്‍ ക്രൂരമായി മര്‍ദിക്കാറുണ്ട്. ലൈംഗികമായി ഉപയോഗിക്കാറുണ്ട്. സ്ത്രീകളോട് ഒട്ടും മര്യാദയില്ലാതെ പെരുമാറുന്നവനാണെന്ന് അറിയാമായിരുന്നിട്ടും ആരും അയാളെ ചോദ്യം ചെയ്യാറില്ല. പത്രങ്ങളിലോ ചാനലുകളിലോ അയാളെപ്പറ്റി ഒരു വരി പോലും വരില്ലെന്നും നടി ആരോപിച്ചിരുന്നു.

 

LIVE NEWS - ONLINE

  • 1
    4 hours ago

    പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    5 hours ago

    സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

  • 3
    12 hours ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 4
    13 hours ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 5
    14 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 6
    14 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 7
    14 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 8
    15 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 9
    15 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്