Tuesday, June 25th, 2019

നെയില്‍പോളിഷ് റിമൂവറിന്റെ ഉപയോഗം അറിയാമോ?

റിമൂവറിനെ കൊണ്ട് വേറെയും ഗുണങ്ങളുണ്ട്

Published On:Feb 26, 2018 | 9:22 am

നെയില്‍ പോളിഷ് മയച്ചു കളയാനാണ് സാധാരണ റിമൂവര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ റിമൂവറിനെ കൊണ്ട് വേറെയും ഗുണങ്ങളുണ്ട്.
*പെര്‍മനെന്റ് മാര്‍ക്കറിന്റെ പാടുകള്‍ കളയാന്‍ റിമൂവര്‍ ഉപയോഗിക്കാം. കൈയ്യിലായാലും, ചുമരിലായാലും പഞ്ഞിയില്‍ റിമൂവര്‍ മുക്കി തുടച്ചു കളയാം.
*സ്വിച്ച് ബോര്‍ഡിന്റെ മഞ്ഞനിറം മാറ്റാനും, അഴുക്ക് കളയാനും റിമൂവര്‍ കൊണ്ട് തുടച്ച് കളയാം.
*സൂപ്പര്‍ ഗ്ലൂ ഉപയോഗിക്കുമ്പോള്‍ വിരലില്‍ ഒട്ടാറുണ്ട്. ഇത് കളയാന്‍ റിമൂവര്‍ ഉപയോഗിക്കാം. പഞ്ഞി റിമൂവറില്‍ മുക്കി കൈയ്യില്‍ ഉരസുക, പശ ഇളക്കികളയാന്‍ സഹായിക്കും.
*കമ്പ്യൂട്ടര്‍ കീബോര്‍ഡ് വൃത്തിയാക്കാന്‍ റിമൂവര്‍ ഉപയോഗിക്കാം. പഞ്ഞിയില്‍ മുക്കി തുടച്ചുകളയാം.
*റേസറുകള്‍ അണുവിമുക്തമാക്കാനും ബ്ലേഡിലെ അഴുക്ക് നീക്കാനും റിമൂവറില്‍ മുക്കി വെച്ചാല്‍ മതി.
*കണ്ണാടിയില്‍ സ്റ്റിക്കര്‍ ഒട്ടിച്ചതിന്റെ പാടു വീഴാറുണ്ട്. ഇത് ഇളക്കികളയാന്‍ റിമൂവര്‍ നല്ലതാണ്. സ്റ്റിക്കര്‍ മുഴുവനും ഇളക്കിയ ശേഷം റിമൂവര്‍ പശയുള്ള ഭാഗത്ത് തിരുമ്മുക.

LIVE NEWS - ONLINE

  • 1
    2 hours ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 2
    4 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 3
    5 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 4
    6 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 5
    7 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 6
    7 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

  • 7
    7 hours ago

    പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

  • 8
    7 hours ago

    ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു

  • 9
    8 hours ago

    നവകേരള നിര്‍മാണം; പ്രതിപക്ഷം ദിവാസ്വപ്‌നം കാണുന്നു: മുഖ്യമന്ത്രി