Monday, December 18th, 2017

നഖത്തിന്റെ സംരക്ഷണത്തിനും, സൗന്ദര്യത്തിനും..

നഖങ്ങള്‍ പതിവായി കണ്ടീഷന്‍ ചെയ്യുന്നത് നല്ലതാണ്

Published On:Dec 6, 2017 | 12:11 pm

സൗന്ദര്യം ആഗ്രഹിക്കുന്നവരാണ് നമ്മള്‍. അതുകൊണ്ട് തന്നെ മുഖം, മുടി, ശരീരം എന്നിവയുടെ സംരക്ഷണത്തിനും സൗന്ദര്യത്തിനും മുന്‍ തൂക്കം നല്‍കുന്നു. ഇതിനായി ഒരുപാട് സമയം ചെലവഴിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ കൈകാലുകളുടെ നഖങ്ങള്‍ക്കും ഇത്തരത്തില്‍ സംരക്ഷണവും, സൗന്ദര്യവും നല്‍കേണ്ടത് അത്യാവശ്യമാണ്.
നെയില്‍ പോളിഷ് ഇടുന്നത് മാത്രമല്ല നഖങ്ങള്‍ക്ക് സൗന്ദര്യം നല്‍കുന്നത്. നഖങ്ങള്‍ സംരക്ഷിക്കേണ്ടതുമുണ്ട്. നഖങ്ങള്‍ പതിവായി കണ്ടീഷന്‍ ചെയ്യുന്നത് നല്ലതാണ്. കാരണം പോളിഷ് ഇടുന്നതു കൊണ്ടും, മറ്റ് പ്രശ്‌നങ്ങള്‍ കൊണ്ടും നഖങ്ങള്‍ പരുക്കനാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ രാത്രി മുഴുവന്‍ ക്രീമുകളും മറ്റും പുരട്ടി നഖങ്ങള്‍ കണ്ടീഷന്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് നഖങ്ങളുടെ ആരോഗ്യത്തിനും, ബലത്തിനും ഗുണം ചെയ്യുന്നു. നഖത്തിന് മുകളില്‍ പോളിഷ് ഇടുന്നത് നഖത്തെ പരിസ്ഥിതി ആഘാതങ്ങളില്‍ നിന്നും സംരക്ഷിക്കും, വേഗം പൊട്ടി പോകുന്നതും തടയുന്നു.
ഇന്ന് നഖങ്ങളില്‍ നെയില്‍ പോളിഷ് ഇടുന്നത് ഒരുപാട് മാറിയിരിക്കുന്നു. ഇന്നത്തെ ട്രന്‍ഡ് നഖങ്ങളില്‍ ഡിസൈന്‍ ചെയ്യുന്നതാണ്. വിവിധ നിറങ്ങളില്‍ മനോഹരമായ ഡിസൈനാണ് തീര്‍ക്കുന്നു. ഇത് പ്രത്യേക സൗന്ദര്യമാണ് നല്‍കുന്നത്. മിറേര്‍ഡ് പോളിഷ്, ഫ്‌ളോറല്‍ നെയില്‍സ്, ഗ്രില്‍സ് ഓണ്‍ നെയില്‍സ്, മാര്‍ബിള്‍ നെയില്‍സ്, ഡ്യൂപ്പ് ട്രെന്‍ഡ് നെയില്‍സ്, ഓറഞ്ച് ബ്ലാക്ക് സ്‌പോഞ്ച് ആര്‍ട്ട് എന്നിങ്ങനെയുള്ള വൈവിധ്യമായ നെയില്‍പോളിഷുകളുമുണ്ട്.

LIVE NEWS - ONLINE

  • 1
    2 mins ago

    പ്രവാസികളുടെ സ്വപ്‌നം യാഥാര്‍തഥ്യമാവുന്നു

  • 2
    1 hour ago

    ഹിമാചല്‍ തിയോഗില്‍ സിപിഎമ്മിന് ജയം

  • 3
    2 hours ago

    ഹിമാചലില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റു

  • 4
    2 hours ago

    വിധിയില്‍ പതറാതെ..കൈപത്തികളില്ലെങ്കിലും ഇന്നവള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു..

  • 5
    3 hours ago

    മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് 12 പേര്‍ വെന്തുമരിച്ചു

  • 6
    3 hours ago

    ഹിമാചല്‍ ബിജെപി തിരിച്ചു പിടിച്ചു

  • 7
    4 hours ago

    സിഐഎ സഹായം; ട്രംപിന് നന്ദി അറിയിച്ച് റഷ്യ

  • 8
    4 hours ago

    വൃത്തിയുള്ള, വെളുത്ത പല്ലുകള്‍..നിങ്ങള്‍ക്കും സ്വന്തമാക്കാം

  • 9
    4 hours ago

    കവര്‍ച്ചാ കേസുകളിലെ പ്രതി ഉള്ളാളില്‍ പിടിയില്‍