Saturday, October 21st, 2017

നാഗചൈതന്യയും സാമന്തയും വിവാഹിതരായി

10 കോടി രൂപയാണ് വിവാഹത്തിന്റെ ചെലവ്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

Published On:Oct 7, 2017 | 10:13 am

തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹിതരായി. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹമാണ് ഇന്നലെ നടന്നത്. ക്രിസ്ത്യന്‍ ആചാരം അനുസരിച്ചുള്ള വിവാഹം ഇന്ന് വൈകീട്ട് നടക്കും. ഹിന്ദു വിവാഹത്തിന് പരമ്പരാഗത സാരിയാണ് സാമന്ത അണിഞ്ഞത്. ഇന്ന് ഗൗണ്‍ അണിഞ്ഞാവും സാമന്ത എത്തുക. പ്രമുഖ ഫാഷന്‍ ഡിസൈനര്‍ സൈനര്‍ക്രേഷ ബജാജാണ് സാമന്തയുടെ വിവാഹ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തത്. 10 കോടി രൂപയാണ് വിവാഹത്തിന്റെ ചെലവ്്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
വിവാഹത്തിന് ശേഷം ഹൈദരാബാദില്‍ ഗംഭീര വിരുന്ന് സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. വിവാഹം അടുത്ത വര്‍ഷം നടത്താനായിരുന്നു തീരുമാനം. ഇതിനിടെ നാഗചൈതന്യയുടെ അര്‍ധ സഹോദരനും നടി അമലയുടെ മകനുമായ അഖില്‍ അക്കിനേനിയുടെ മേയില്‍ നടക്കാനിരുന്ന വിവാഹം മുടങ്ങി. ഇതോടെ നാഗചൈതന്യയുടെ വിവാഹം ഉടന്‍ തന്നെ നടത്താന്‍ ഇരുവീട്ടുകാരും തീരുമാനിക്കുകയായിരുന്നു. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുനയുടെയും ആദ്യ ഭാര്യ ലക്ഷ്മിയുടെയും മകനാണ് നാഗചൈതന്യ.

 

 

LIVE NEWS - ONLINE

  • 1
    8 mins ago

    വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായ് ബി.ജെ.പി

  • 2
    25 mins ago

    ബി.എസ്.എന്‍.എലിന്റെ പുതിയ ‘കേരള പ്ലാന്‍’

  • 3
    31 mins ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 4
    31 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 5
    56 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 6
    1 hour ago

    താജ്മഹല്‍ മനോഹരമായ ശ്മശാനമാണെന്ന് ഹരിയാന മന്ത്രി

  • 7
    2 hours ago

    സംസ്ഥാന കായികോത്സവം: അനുമോള്‍ തമ്പിക്ക് ഡബിള്‍

  • 8
    2 hours ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 9
    2 hours ago

    മലയാളികള്‍ സ്വന്തക്കാരെ പോലെയെന്ന് ജാനകിയമ്മ