സിനിമാ പ്രവര്‍ത്തകന്‍ നദീറിനെതിരെ യു.എ.പി.എ ചുമത്തി

Published:December 20, 2016

 

kp-nadeer-nadiya-film-industry-01-full

 

 

 

 

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് നിന്നും കസ്റ്റഡിയിലെടുത്ത സിനിമാ പ്രവര്‍ത്തനും മാധ്യമപ്രവര്‍ത്തകനുമായ നദീര്‍ എന്ന നദിയക്കെതിരെ പോലീസ് യു.എ.പി.എ ചുമത്തി. ഇന്നലെ രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് നിന്നാണ് നദിയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് പോലിസ് കസ്റ്റഡിയിലെടുത്ത കമല്‍ സി ചവറയെ കാണാന്‍ എത്തിയതായിരുന്നു നദി.
കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ആറളം ഫാം സന്ദര്‍ശിച്ച മാവോയിസ്റ്റുകള്‍ പ്രദേശവാസികളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും ‘കാട്ടുതീ’ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്യുകയും ചെയ്‌തെന്നാണ് കേസ്. തെളിവെടുപ്പിന് എത്തിച്ച നദീറിനെ ആദിവാസികള്‍ തിരിച്ചറിഞ്ഞതിനാലാണ് യു.എ.പി.എ ചുമത്തിയതെന്നാണ് പോലീസ് പറയുന്നത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.