Wednesday, September 19th, 2018

കണ്ണൂര്‍ കനകമല രഹസ്യ യോഗം: ആലപ്പുഴ സ്വദേശി കസ്റ്റഡിയില്‍

ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഐ എസ് ബന്ധം സംശയിക്കാവുന്ന രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. 2 കോയമ്പത്തൂര്‍ സ്വദേശികളെയും ചോദ്യം ചെയ്യകയാണ്.

Published On:Aug 4, 2017 | 10:16 am

ആലപ്പുഴ: കണ്ണൂര്‍ കനകമലയില്‍ രഹസ്യ യോഗം ചേര്‍ന്ന് തീവ്രവാദ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടെന്ന കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശിയെ എന്‍ ഐ എ കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ടൗണ്‍ സ്വദേശി ഫൈസല്‍ ഷിഹാബുദ്ദീന്‍(25) ആണ് കസ്റ്റഡിയിലായത്. ബി ടെക് ബിരുദധാരിയായ ഇയാള്‍ എറണാകുളത്ത് ജോലി ചെയ്തു വരികയാണ്. കോയമ്പത്തൂര്‍ സ്വദേശികളായ അബ്ദുള്ള(28), അബ്ദുള്‍ റഹ്മാന്‍(25) എന്നിവരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നതായാണ് വിവരം.
പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം ഫൈസലിനെ കൊച്ചിയിലെ എന്‍ ഐ എ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഐ എസ് ബന്ധം സംശയിക്കാവുന്ന രേഖകള്‍, ലാപ്‌ടോപ്പുകള്‍, ഡി വി ഡികള്‍, ഫോണ്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെ എന്‍ ഐ എ സംഘം ഇയാളുടെ വീട്ടിലെത്തിയപ്പോള്‍ മാത്രമാണ് വീട്ടുകാരും നാട്ടുകാരും ഇക്കാര്യം അറിയുന്നത്.
സോഷ്യല്‍ മീഡിയയില്‍ വന്ന ചില പോസ്റ്റുകളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ എന്‍ ഐ എ സംഘം വലയിലാക്കിയത്. കസ്റ്റഡിയിലെടുത്തവര്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സ് ആപ്പ് എന്നിവയിലൂടെ ഐ എസിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന തരത്തില്‍ പോസ്റ്റുകളിട്ടിരുന്നു. ഐ എസിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനും ഇവര്‍ പദ്ധതിയിട്ടിരുന്നതായാണ് സൂചന. കേരളത്തില്‍ നിന്ന് 22 മലയാളികളെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്തതില്‍ ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബറിലാണ് കനകമലയില്‍ രഹസ്യയോഗം നടക്കവെ എന്‍ ഐ എ എട്ടു പേരെ പിടികൂടിയത്. ഐ എസിന്റെ കേരള ഘടകമാണ് യോഗം ചേര്‍ന്നതെന്നായിരുന്നു ഐ എന്‍ എ കണ്ടെത്തിയത്. ഒരു കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ ഏഴു മലയാളികളും മറ്റൊരു തമിഴ്‌നാട് സ്വദേശിയുമാണ് അറസ്റ്റിലായത്. രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങള്‍ ചാര്‍ത്തി ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    4 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    6 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    7 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    10 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    11 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    12 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    13 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    15 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    15 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു