Wednesday, April 24th, 2019

മുഴപ്പിലങ്ങാട് പള്ളി വളപ്പിലെ ജാറം ഖബര്‍സ്ഥാനില്‍ ദുരൂഹ തീപിടുത്തം

തീ പിടിച്ച ജാറവും പരിസരവും പോലീസ് വലയത്തിലാണുള്ളത്.

Published On:Aug 29, 2018 | 12:45 pm

തലശ്ശേരി: ദേശീയ പാതയില്‍ ധര്‍മ്മടം മൊയ്തുപാലത്തിനടുത്തുള്ള മുഴപ്പിലങ്ങാട് കൂടക്കടവ് സീതിന്റെ പള്ളി വളപ്പിലെ ജാറത്തിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ തീപിടിച്ചു. ഇന്ന് പാതിരാത്രിയിലാണ് സംഭവം. കാലത്ത് മദ്രസ്സയിലെത്തിയ കുട്ടികളാണ് ജാറത്തില്‍ നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. കുട്ടികളില്‍ നിന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ എത്തി. തുടര്‍ന്ന് എടക്കാട് പോലീസും പിറകെ ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പള്ളിയില്‍ ഇന്നലെ നടന്ന മഖാം പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവര്‍ ജാറത്തിലെ നൂറ്റാണ്ടുകളൂടെ പഴക്കമുള്ള ആയിരസി ബാബയുടെ ഖബര്‍സ്ഥാനില്‍ അര്‍പ്പിച്ച നേര്‍ച്ച പട്ടുകള്‍ ഒന്നാകെ കത്തിയിട്ടുണ്ട്. പട്ടുകള്‍ കത്തിയ തീയും പുകയുമേറ്റ് ജാറത്തിനും കേടുപാടുകള്‍ പറ്റി. തീ പിടിച്ച ജാറവും പരിസരവും പോലീസ് വലയത്തിലാണുള്ളത്. പള്ളി വരാന്തയിലും തീ കത്തിയ ജാറത്തിന് സമീപത്തും സ്ത്രീകള്‍ നിസ്‌കരിക്കുന്ന സ്ഥലത്തിനടുത്തുനിന്നുമായി ഇന്നലത്തെ ജനയുഗം പത്രത്തിന്റെ മൂന്ന് കോപ്പികള്‍ പോലീസ് കണ്ടെടുത്തു.

 

 

LIVE NEWS - ONLINE

  • 1
    7 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    8 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    11 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    11 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    13 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    13 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    14 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    16 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    17 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം