Wednesday, November 14th, 2018

മുഴപ്പിലങ്ങാട് ബീച്ചില്‍ സിപിഎം-ബിജെപി സംഘര്‍ഷം; ആറുപേര്‍ക്ക് പരിക്ക്

പരിക്കേറ്റ ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Published On:Sep 8, 2017 | 3:01 pm

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ച് കൂടക്കടവ് പ്രദേശത്ത് സി പി എം-ബി ജെ പി സംഘര്‍ഷം. വിവിധ സ്ഥലങ്ങളില്‍ നടന്ന അക്രമത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. ബീച്ച്‌ഫെസ്റ്റിന് എത്തിയ ബി ജെ പി പ്രവര്‍ത്തകരായ കൂടക്കടവിലെ വടക്കെ തയ്യില്‍ ആകാശ് (18), അറത്തില്‍ അശ്വന്ത് (19) എന്നിവരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ അക്ഷയ്, ശരത് തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയവര്‍ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയാണത്രെ ഉണ്ടായത്.
പരിക്കേറ്റ ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ രാത്രി 10 മണിയോടെ കൂടക്കടവ് വിവേകാനന്ദ നഗറില്‍ വെച്ച് ഡി വൈ എഫ് ഐ യൂനിറ്റ് സെക്രട്ടറി ശരത് (20), എം ആദര്‍ശ് (19), അറത്തില്‍ സൗരവ് (20), ദിപിന്‍ (23) എന്നിവരെ ഒരുസംഘം ബി ജെ പി പ്രവര്‍ത്തകര്‍ അക്രമിച്ചതായാണ് പരാതി. പരിക്കേറ്റ നാലുപേരെയും തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് 11 മണിയോടെ ബി ജെ പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചുവരുന്ന വിവേകാനന്ദ മന്ദിരം അടിച്ച് തകര്‍ക്കുകയും അവിടെയുള്ള ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ചെയ്തു.
ഇതു സംബന്ധിച്ച് എടക്കാട് പോലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് എടക്കാട് പോലീസ് കനത്ത സുരക്ഷ ഒരുക്കി. മുഴപ്പിലങ്ങാട് ബീച്ചില്‍ നടക്കുന്ന ബീച്ച് ഫെസ്റ്റിനും പോലീസ് സുരക്ഷ ഒരുക്കും.

LIVE NEWS - ONLINE

  • 1
    1 hour ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    2 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    4 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    8 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    8 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    8 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    8 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    10 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    10 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി