മുനവ്വറലി പ്രസിഡന്റ, പി കെ ഫിറോസ് ജന.സിക്രട്ടറി

Published:December 15, 2016

munawarali-thangal-full

 

 

 

മലപ്പുറം: മുനവ്വറലി ശിഹാബ് തങ്ങള്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനാവും. പി.കെ ഫിറോസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും എം.എ സമദ് ട്രഷററുമാകും. പാണക്കാട് ചേര്‍ന്ന മുസ്‌ലിം ലീഗ് നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഇന്ന് കോഴിക്കോട് ചേരുന്ന യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ യൂത്ത് ലീഗ് ഭാരവാഹികളെ പ്രഖ്യാപിക്കും.
സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ.മജീദ്, നിയമസഭാ കക്ഷി നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.