Thursday, April 25th, 2019

മുത്തലാഖ് ഭരണഘടനാവിരുദ്ധം; സുപ്രീം കോടതി

ഉത്തര്‍പ്രദേശിലെ സൈറ ബാനു ഉള്‍പ്പെടെ മുസ്ലിം സമുദായാംഗങ്ങളായ സ്ത്രീകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി.

Published On:Aug 22, 2017 | 12:02 pm

ന്യൂഡല്‍ഹി: വിവാഹ മോചനത്തിനായി മുസ്ലിം സമുദായം പിന്തുടരുന്ന മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് ഭിന്നവിധിയോടെ സുപ്രീംകോടതി വ്യക്തമാക്കി. അഞ്ചംഗ ഭരണഘടനാബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍, ജസ്റ്റിസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ മുത്തലാഖിന് അനുകൂല നിലപാട് എടുത്തപ്പോള്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍.എഫ്.നരിമാന്‍, യു.യു.ലളിത് എന്നിവര്‍ വിയോജിച്ചു. മുത്തലാഖിലൂടെ വിവാഹമോചനം ലഭിച്ച ഉത്തര്‍പ്രദേശിലെ സൈറ ബാനു ഉള്‍പ്പെടെ മുസ്ലിം സമുദായാംഗങ്ങളായ സ്ത്രീകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി. എല്ലാവരുടെയും സമവായം തേടിയ ശേഷം ആറുമാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ മുസ്‌ലിം വിവാഹത്തിന് പുതിയ നിയമം കൊണ്ടു വരണമെന്നും അതുവരെ മുത്തലഖ് വഴിയുള്ള വിവാഹമോചനം ഒഴിവാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മുത്തലാഖ് ഭരണഘടനാവിരുദ്ധവും തുല്യതക്കുള്ള ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണെന്നും വിയോജിച്ച മൂന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി. തുല്യത എന്നത് ഭരണഘടന ഏതൊരു പൗരനും ഉറപ്പു നല്‍കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍, മുത്തലാഖ് ആയിരം വര്‍ഷത്തോളമായി സുന്നി വിഭാഗത്തില്‍ നടന്നുവരുന്ന ആചാരമാണെന്നും അതിനാല്‍ തന്നെ ഭരണഘടനയുടെ 14, 15, 21, 25 അനുച്ഛേദങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്നും കേഹാറും അബ്ദുള്‍ നസീറും ചൂണ്ടിക്കാട്ടി. മുസ്ലിം വ്യക്തിനിയമത്തിന്റെ പരിധിയില്‍പ്പെടുന്നതാണിത്. ഇതില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി. മുസ്ലിം വ്യക്തിനിയമം മനസിലാക്കിവേണം നിയമനിര്‍മാണം നടത്തേണ്ടതെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
മുത്തലാഖ്, ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡും ജമാ അത്തെ ഇസ്ലാമി ഹിന്ദും മുത്തലാഖിന് അനുകൂലമായി കക്ഷി ചേര്‍ന്നിരുന്നു. മുസ്ലിം വിമന്‍സ് ക്വസ്റ്റ് ഫോര്‍ ഈക്വാലിറ്റി, ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി എന്നിവര്‍ എതിരായും ഹര്‍ജി നല്‍കി. കേന്ദ്ര സര്‍ക്കാരും കേസില്‍ കക്ഷിയായിരുന്നു.
വിവാഹം, വിവാഹമോചനം, സ്വത്ത് പിന്തുടര്‍ച്ചവകാശം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ ഇന്ത്യന്‍ ഭരണഘടന മതസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറേക്കാലമായി മുത്തലാഖ് എടുത്ത് കളയണമോ വേണ്ടയോ എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ നടന്നു വന്നിരുന്നു. തീര്‍ത്തും സ്ത്രീവിരുദ്ധമാണ് മുത്തലാഖ് എന്നതായിരുന്നു ഇതിന് നേരെ ഉയര്‍ന്ന പ്രധാനവിമര്‍ശനം.

 

LIVE NEWS - ONLINE

 • 1
  9 hours ago

  ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

 • 2
  10 hours ago

  ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

 • 3
  13 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 4
  13 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 5
  15 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 6
  15 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 7
  16 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 8
  18 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 9
  19 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം