Tuesday, November 20th, 2018

മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനും രണ്ടാം ഭാര്യക്കും ബന്ധുക്കള്‍ക്കുമെതിരെ കേസ്

തലാഖ് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

Published On:Aug 9, 2018 | 12:13 pm

പയ്യന്നൂര്‍: ആദ്യ ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയ യുവാവിനും രണ്ടാം ഭാര്യക്കും ബന്ധുക്കള്‍ക്കുമെതിരെ കോടതി കേസെടുത്തു.
കാങ്കോല്‍ ന്യൂ ഹൗസില്‍ താമസിക്കുന്ന അബ്ദുള്‍ സലാമിന്റെ മകള്‍ ആരിഫ (23) യാണ് ഭര്‍ത്താവ് പയ്യന്നൂര്‍ പെരുമ്പ എസ് കെ ഹൗസില്‍ താമസിക്കുന്ന ലിയാക്കത്ത് അലി ഖാന്‍ (35), രണ്ടാം ഭാര്യ പെരുമ്പ അരിയാപ്രത്തെ സുഹൈല (28) തുടങ്ങി പത്തോളം പേര്‍ക്കെതിരെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികള്‍ക്ക് കോടതിയില്‍ ഹാജരാകുന്നതിന് നോട്ടീസയക്കാന്‍ ഉത്തരവായി.
ലിയാക്കത്തലിയുടെ മാതാപിതാക്കളായ അബ്ദുള്‍ ഖാദര്‍ (65), എസ് കെ ബീഫാത്തിമ (58), ബന്ധുക്കളായ ഹബീബ അബൂബക്കര്‍ (38), അബൂബക്കര്‍ (48), നിസാര്‍ (40), എസ് കെ നൗഷാദ് (40) രണ്ടാം ഭാര്യ സുഹൈലയുടെ പിതാവ് മുസ്തഫ (69), മുജീബ് അരയാപ്രം (40) എന്നിവരാണ് മറ്റ് പ്രതികള്‍.
2013 മാര്‍ച്ച് 31നാണ് പരാതിക്കാരിയായ ആരിഫയെ ലിയാക്കത്ത് അലി വിവാഹം ചെയ്തത്.ഈ ബന്ധത്തില്‍ നാല് വയസ്സുള്ള ഒരു ആണ്‍കുട്ടിയുണ്ട്. വിവാഹ സമയത്ത് നാല് ലക്ഷം രൂപയും 60 പവനും സ്ത്രീധനമായി നല്‍കുകയും ഇതിന് പുറമെ വീട് വെക്കാന്‍ 15 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരാതിക്കാരിയുടെ മാതാവ് 15 സെന്റ് വസ്തു പരാതിക്കാരിക്ക് ദാനം നല്‍കുകയും ചെയ്തു. എന്നാല്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരം ഈ വസ്തു പിന്നീട് ഭര്‍ത്താവിന്റെ പേരില്‍ എഴുതി കൊടുക്കുകയും ചെയ്തുവത്രേ. ഇതില്‍ ഒരു വീടും നിര്‍മ്മിച്ചു. ഇതിനിടയിലാണ് കഴിഞ്ഞ മാസം 13ന് ഭാര്യയായ ആരിഫയെ ലിയാക്കത്ത് അലി ഖാന്‍ മൂന്ന് തലാഖും ഒന്നിച്ച് ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയതെന്നാണ് പരാതി.
തലാഖ് നിയമ വിരുദ്ധമാണെന്നും തന്നെ നിര്‍ബന്ധിച്ച് കൈവശപ്പെടുത്തിയ വസ്തുവും സ്ത്രീധന തുകയും ആഭരണങ്ങളും തിരിച്ചുകിട്ടണമെന്നും തനിക്കും കുട്ടിക്കും ചെലവിനായി 1,20,000 രൂപാ വീതം ലഭിക്കണമെന്നും വീട് നിര്‍മ്മിക്കാന്‍ എടുത്ത 20 ലക്ഷം രൂപയുടെ കടബാധ്യത തീര്‍ത്തു തരണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ. കെ വിജയകുമാര്‍ മുഖേന ആരിഫ കോടതിയില്‍ പരാതി നല്‍കിയത്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    3 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    4 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    7 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    8 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    10 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    10 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    11 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    11 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല