Thursday, September 20th, 2018

കോടതിവിധി ലംഘിച്ച് മുത്തലാഖ്; യുവതി കോടതിയില്‍

2017 ജനുവരി 15നാണ് ഇവരുടെ വിവാഹം കഴിഞ്ഞിരുന്നത്

Published On:Sep 12, 2018 | 12:06 pm

പയ്യന്നൂര്‍: സുപ്രീം കോടതി വിധി ലംഘിച്ച് പയ്യന്നൂരില്‍ വീണ്ടും മുത്തലാഖ്. രാമന്തളി സ്വദേശിക്കെതിരെ യുവതി കോടതിയില്‍. വിവാഹ ബന്ധം മുത്തലാഖ് വഴി വേര്‍പെടുത്തുന്നത് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധി ലംഘിച്ച് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയെന്ന പരാതിയുമായി തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ കെ എന്‍ റമീസ (20)യാണ് അഡ്വ: കെ സുകുമാരന്‍ മുഖേന ഭര്‍ത്താവ് രാമന്തളി പുതിയ പുഴക്കരയിലെ താഴത്തെ പുരയില്‍ മുഹസിന്‍ മുഹമ്മദിനെതിരെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ പരാതി നല്‍കിയത്.
2017 ജനുവരി 15നാണ് ഇവരുടെ വിവാഹം കഴിഞ്ഞിരുന്നത്. തുടര്‍ന്ന് മലേഷ്യയിലേക്ക് പോയ മുഹസിന്‍ മുഹമ്മദ് 2017 ഒക്ടോബറില്‍ തിരിച്ചെത്തി. പിന്നീട് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഢനമായിരുന്നുവത്രെ. ഗര്‍ഭിണിയായ തന്റെ വയറ്റില്‍ ചവിട്ടിയതിനെ തുടര്‍ന്ന് ഗര്‍ഭം അലസിപ്പോവുകയും ഇതേ തുടര്‍ന്ന് ഗാര്‍ഹിക പീഢന പരാതി നല്‍കിയിരുന്നതായും റമീസ പരാതിയില്‍ പറയുന്നു. ഇതിനിടയിലാണ് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയതായി മുഹസിന്‍ മുഹമ്മദ് ഉടുമ്പുന്തല ജമാഅത്ത് കമ്മറ്റിയെ അറിയിച്ചത്. ഈ വിവരം കമ്മറ്റി റമീസയെ അറിയിച്ചതിനെ തുടര്‍ന്നാണ് പരാതിയുമായി കോടതിയിലെത്തിയത്. മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നശേഷം പയ്യന്നൂരിലെ രണ്ടാമത്തെ പരാതിയാണിത്. നേരത്തെ കാങ്കോലിലെ ആരിഫ അഡ്വ കെ വിജയകുമാര്‍ മുഖേന ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും രണ്ടാം ഭാര്യക്കുമെതിരെ പരാതി നല്‍കിയിരുന്നു.

 

LIVE NEWS - ONLINE

  • 1
    9 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    10 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    13 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    13 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    15 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    16 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    16 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    17 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    17 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല