Tuesday, September 25th, 2018

നടന്‍മാരുടെ സ്വത്തുവിവരം അന്വേഷിക്കണമെന്ന് ജഗദീഷ്

കൊച്ചി: മലയാള സിനിമയിലെ പല നടന്‍മാര്‍ക്കും വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നും അത് അന്വേഷണവിധേയമാക്കണമെന്നും നടന്‍ ജഗദീഷ്. ചൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജഗദീഷിന്റെ വെളിപ്പെടുത്തല്‍. സിനിമയുമായി ബന്ധപ്പെട്ട ഒട്ടേറെ രഹസ്യങ്ങള്‍ തനിക്കറിയാം. പക്ഷെ, അത് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. കോടികളാണ് ഇപ്പോഴത്തെ വരുമാനം. വരുമാനത്തിലും കവിഞ്ഞ സ്വത്തുള്ള അനേകം നടന്‍മാരുണ്ട്. ഇപ്പോള്‍ അക്കാര്യം വെളിപ്പെടുത്തിയാല്‍ അസൂയ കൊണ്ട് പറയുന്നതാണെന്നേ കരുതൂ. അതുകൊണ്ട് താനുള്‍പ്പെടെയുള്ള എല്ലാ നടന്‍മാരുടെയും സ്വത്തു വിവരം അന്വേഷിക്കണമെന്നും ജഗദീഷ് ആവശ്യപ്പെട്ടു. ചില നടീനടന്‍മാരുടെ … Continue reading "നടന്‍മാരുടെ സ്വത്തുവിവരം അന്വേഷിക്കണമെന്ന് ജഗദീഷ്"

Published On:Jul 1, 2017 | 10:44 am

കൊച്ചി: മലയാള സിനിമയിലെ പല നടന്‍മാര്‍ക്കും വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നും അത് അന്വേഷണവിധേയമാക്കണമെന്നും നടന്‍ ജഗദീഷ്. ചൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജഗദീഷിന്റെ വെളിപ്പെടുത്തല്‍. സിനിമയുമായി ബന്ധപ്പെട്ട ഒട്ടേറെ രഹസ്യങ്ങള്‍ തനിക്കറിയാം. പക്ഷെ, അത് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. കോടികളാണ് ഇപ്പോഴത്തെ വരുമാനം. വരുമാനത്തിലും കവിഞ്ഞ സ്വത്തുള്ള അനേകം നടന്‍മാരുണ്ട്. ഇപ്പോള്‍ അക്കാര്യം വെളിപ്പെടുത്തിയാല്‍ അസൂയ കൊണ്ട് പറയുന്നതാണെന്നേ കരുതൂ. അതുകൊണ്ട് താനുള്‍പ്പെടെയുള്ള എല്ലാ നടന്‍മാരുടെയും സ്വത്തു വിവരം അന്വേഷിക്കണമെന്നും ജഗദീഷ് ആവശ്യപ്പെട്ടു. ചില നടീനടന്‍മാരുടെ വന്‍ സ്വത്തിന് പിന്നിലെ രഹസ്യം പരിശോധിക്കണം. അഭിനയത്തിലൂടെ മാത്രം നേടിയതാണോ ഇതെന്നും അന്വേഷിക്കേണ്ടതുണ്ട്. സത്യം പുറത്തുകൊണ്ടുവരാന്‍ കഴിയാത്തതില്‍ താന്‍ മാധ്യമങ്ങളെയാണ് കുറ്റപ്പെടുത്തുകയെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി.
സിനിമയില്‍ ഇപ്പോള്‍ രൂപപ്പെട്ട വനിതാ കൂട്ടായ്മക്കു പിന്നിലെ ബുദ്ധികേന്ദ്രം താനാണെന്ന പ്രചരണം ജഗദീഷ് നിഷേധിച്ചു. വ്യവസായത്തില്‍ ഒട്ടേറെ സഹിച്ചവര്‍ ഇപ്പോള്‍ തിരിച്ചടിക്കാന്‍ തുടങ്ങിയെന്നേയുള്ളൂവെന്നും ജഗദീഷ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    5 mins ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    2 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    3 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    6 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    7 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    8 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    9 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    9 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    10 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു