Friday, September 21st, 2018

മുസ്‌ലിം സമുദായം നിരാകരിച്ച പാര്‍ട്ടിയാണ് എസ്ഡിപിഐ: മന്ത്രി ജലീല്‍

പള്ളിക്കമ്മിറ്റികളില്‍ പോലും അവരുടെ പ്രവര്‍ത്തകരെ ആരും ഉള്‍പ്പെടുത്താറില്ല.

Published On:Jul 5, 2018 | 4:40 pm

കോഴിക്കോട്: എസ്ഡിപിഐ എന്ന സംഘടന്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ.ടി.ജലീല്‍ രംഗത്ത്. മുസ്‌ലിം സമുദായം പൂര്‍ണമായും നിരാകരിച്ച പാര്‍ട്ടിയാണ് എസ്ഡിപിഐ എന്ന് അദ്ദേഹം പറഞ്ഞു.
പള്ളിക്കമ്മിറ്റികളില്‍ പോലും അവരുടെ പ്രവര്‍ത്തകരെ ആരും ഉള്‍പ്പെടുത്താറില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സിപിഎം എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.സിപിഎമ്മില്‍ മതതീവ്രവാദ സംഘടനകളിലെ ആളുകള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ആരോപണവും മന്ത്രി തള്ളി. അങ്ങനെ ആര്‍ക്കെങ്കിലും നുഴഞ്ഞുകയറി തകര്‍ക്കാന്‍ പറ്റുന്ന പാര്‍ട്ടിയല്ല സിപിഎം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുട്ടില്‍ പതുങ്ങിയിരുന്ന് നിരപരാധികളെ ആക്രമിക്കുന്നതല്ലാതെ എന്ത് പ്രവര്‍ത്തിയാണ് എസ്ഡിപിഐ ചെയ്യുന്നതെന്നും കെ.ടി.ജലീല്‍ ചോദിച്ചു.

 

LIVE NEWS - ONLINE

  • 1
    3 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 2
    3 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 3
    4 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 4
    4 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 5
    4 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 6
    5 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 7
    6 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 8
    6 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

  • 9
    7 hours ago

    മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച