Thursday, February 21st, 2019

‘ മ്യൂസിക് ഈസ് മൈ പാഷന്‍ ‘ പാട്ടിന്റെ കാരുണ്യ വഴിയിലൂടെ യുവ സംഘം

          പാട്ടിനു കാരുണ്യത്തിന്റെയും ആശ്വാസത്തിന്റെയും ഈണപ്പകര്‍ച്ച നല്‍കി യുവ കൂട്ടായ്മ ശ്രദ്ധേയമാവുന്നു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്നു രൂപംനല്‍കിയ ‘മ്യൂസിക് ഈസ് മൈ പാഷന്‍’ സംഗീത സംഘമാണ്, പാട്ടുവഴികള്‍ക്കപ്പുറത്തു മനുഷ്യത്വത്തിന്റെ മുഖവുമായി തിളങ്ങുന്നത്. ഇവര്‍ കടലിനക്കരെ നിന്നൊരുക്കുന്ന വരികളും ഈണവുമാണു കാരുണ്യത്തിന്റെ സാന്ത്വനസംഗീതമായി ഇങ്ങു മലയാളക്കരയിലേക്കെത്തുന്നതെന്നതും ഈ പാട്ടുകൂട്ടത്തെ വേറിട്ടതാക്കുന്നതും. ദുബായില്‍ താമസിക്കുന്ന യുവഗായിക ഷൈനി ഉണ്ണിയാണു മ്യൂസിക് ഈസ് മൈ പാഷന്‍ ബാന്‍ഡിനു 2012ല്‍ വിത്തുവിതച്ചത്. സംഗീതത്തിലൂടെ സമൂഹത്തിനു … Continue reading "‘ മ്യൂസിക് ഈസ് മൈ പാഷന്‍ ‘ പാട്ടിന്റെ കാരുണ്യ വഴിയിലൂടെ യുവ സംഘം"

Published On:Jun 16, 2014 | 12:05 pm

Music Is My Passion Full

 

 

 

 

 

പാട്ടിനു കാരുണ്യത്തിന്റെയും ആശ്വാസത്തിന്റെയും ഈണപ്പകര്‍ച്ച നല്‍കി യുവ കൂട്ടായ്മ ശ്രദ്ധേയമാവുന്നു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്നു രൂപംനല്‍കിയ ‘മ്യൂസിക് ഈസ് മൈ പാഷന്‍’ സംഗീത സംഘമാണ്, പാട്ടുവഴികള്‍ക്കപ്പുറത്തു മനുഷ്യത്വത്തിന്റെ മുഖവുമായി തിളങ്ങുന്നത്. ഇവര്‍ കടലിനക്കരെ നിന്നൊരുക്കുന്ന വരികളും ഈണവുമാണു കാരുണ്യത്തിന്റെ സാന്ത്വനസംഗീതമായി ഇങ്ങു മലയാളക്കരയിലേക്കെത്തുന്നതെന്നതും ഈ പാട്ടുകൂട്ടത്തെ വേറിട്ടതാക്കുന്നതും.
ദുബായില്‍ താമസിക്കുന്ന യുവഗായിക ഷൈനി ഉണ്ണിയാണു മ്യൂസിക് ഈസ് മൈ പാഷന്‍ ബാന്‍ഡിനു 2012ല്‍ വിത്തുവിതച്ചത്. സംഗീതത്തിലൂടെ സമൂഹത്തിനു സേവനം ചെയ്യാന്‍ മനസുള്ളവരെ തേടി ഫേസ്ബുക്ക് വഴി നടത്തിയ അന്വേഷണം ഷൈനിയെ എത്തിച്ചതു സമാനമനസുള്ള അഖില്‍ വേണുഗോപാല്‍, അനൂപ് മേനോന്‍ എന്നിവരിലേക്ക്. ഇരുവരും പാട്ടിനോടും കാരുണ്യത്തോടും കമ്പമുള്ളവര്‍. പാട്ടുപാടി കൂടെക്കൂടാന്‍ വേറെയും ചിലരെത്തി.
ഗള്‍ഫ് നാടുകളില്‍ ചെറിയ സ്റ്റേജ് ഷോകള്‍ ഒരുക്കിയായിരുന്നു തുടക്കം. വിവിധ അസോസിയേഷനുകളുടെയും മറ്റും കുടുംബസംഗമങ്ങളിലും മ്യൂസിക് ഈസ് മൈ പാഷന്റെ സംഗീതവിരുന്നുകള്‍ നടത്തി ലഭിച്ച വരുമാനം നിശ്ചിതകാലയളവില്‍ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചു നല്‍കി. അതിപ്പോഴും തുടരുന്നു.
സോഷ്യല്‍ മീഡിയ വഴിതെളിച്ച ബാന്‍ഡിനു ഫേസ്ബുക്കിലും മറ്റു സൈബര്‍ വഴികളിലും മികച്ച പ്രതികരണമാണു ലഭിച്ചത്. ഒരു സംഗീത ആല്‍ബം തയാറാക്കണമെന്ന ആലോചനയിലേക്കു ബാന്‍ഡിനെ എത്തിച്ചതും ഈ പിന്തുണയായിരുന്നു. നമ്മളൊന്ന് എന്ന പേരില്‍ സംഗീത ആല്‍ബം തയാറാക്കാനുള്ള ഉദ്യമത്തിനു ചുക്കാന്‍ പിടിച്ചതും ഷൈനി ഉണ്ണി തന്നെ. അര്‍ച്ചന പ്രേംജിത്ത് എഴുതിയ വരികള്‍ക്കു അനൂപ് മേനോന്‍ ഈണമിട്ടു. അഖില്‍ മേനോന്‍, സണ്ണി ജോര്‍ജ്, അശ്വതി ശശികുമാര്‍ എന്നിവരും പാട്ടിന്റെ പണിപ്പുരയില്‍ ്പ്രവര്‍ത്തിച്ചു. ഫേസ്ബുക്കിലൂടെയും യുട്യൂബിലൂടെയും ആല്‍ബം കണ്ടും കേട്ടും ലൈക്ക് നല്‍കിയവരും നിരവധി. ആല്‍ബം വിറ്റുകിട്ടുന്ന പണവും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു ചെലവഴിക്കാനാണു പാട്ടുസംഘത്തിന്റെ തീരുമാനം.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    3 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    5 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    9 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    10 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    10 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    10 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    10 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    10 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍