Saturday, July 20th, 2019

മുഷറഫ് രാജ്യം വിടരുതെന്ന് പാക് സുപ്രീംകോടതി

ഇസ്ലാമാബാദ് : പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേശ് മുഷറഫ് രാജ്യം വിട്ടുപോകില്ലെന്ന് ഉറപ്പുവരുത്താന്‍ പാക് സുപ്രീം കോടതിയുടെ നിര്‍ദേശം. 2007ല്‍ ഭരണഘടനയെ അസ്ഥിരപ്പെടുത്തി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മുഷാറഫിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി മുഷറഫിനെ പ്രൊസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട സമര്‍പ്പിച്ച അഞ്ചോളം ഹരജികള്‍ പരിഗണിക്കവേയാണ് ജസ്റ്റീസ് ജാവേദ് എസ് ഖവാജ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. ചൊവ്വാഴ്ച നേരിട്ട് ഹാജരാകാന്‍ മുഷറഫിനോട് കോടതി ഉത്തരവിട്ടിട്ടുണ്ട്. നാട്ടിലെത്തിയാല്‍ മുഷാറഫിനെ അറസ്റ്റു ചെയ്യുമെന്ന് 2012 ജനുവരിയില്‍ സെനറ്റ് പാസാക്കിയ പ്രമേയം … Continue reading "മുഷറഫ് രാജ്യം വിടരുതെന്ന് പാക് സുപ്രീംകോടതി"

Published On:Apr 8, 2013 | 7:21 pm

ഇസ്ലാമാബാദ് : പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേശ് മുഷറഫ് രാജ്യം വിട്ടുപോകില്ലെന്ന് ഉറപ്പുവരുത്താന്‍ പാക് സുപ്രീം കോടതിയുടെ നിര്‍ദേശം. 2007ല്‍ ഭരണഘടനയെ അസ്ഥിരപ്പെടുത്തി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മുഷാറഫിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി മുഷറഫിനെ പ്രൊസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട സമര്‍പ്പിച്ച അഞ്ചോളം ഹരജികള്‍ പരിഗണിക്കവേയാണ് ജസ്റ്റീസ് ജാവേദ് എസ് ഖവാജ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. ചൊവ്വാഴ്ച നേരിട്ട് ഹാജരാകാന്‍ മുഷറഫിനോട് കോടതി ഉത്തരവിട്ടിട്ടുണ്ട്. നാട്ടിലെത്തിയാല്‍ മുഷാറഫിനെ അറസ്റ്റു ചെയ്യുമെന്ന് 2012 ജനുവരിയില്‍ സെനറ്റ് പാസാക്കിയ പ്രമേയം തീരുമാനിച്ചിരുന്നു. എന്നാല്‍ അത് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ഹരജിക്കാര്‍ ആരോപിച്ചു. ഭരണഘടനാ ലംഘനത്തിന് മുഷാറഫിനെ നടപടി സ്വീകരിക്കണമെന്ന സുപ്രീം കോടതിയുടെ മുന്‍ ഉത്തരവും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു മുഷറഫ് രാജ്യ വിടരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടത്.

LIVE NEWS - ONLINE

  • 1
    2 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 2
    3 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 3
    3 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

  • 4
    3 hours ago

    സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

  • 5
    4 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 6
    4 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 7
    4 hours ago

    കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

  • 8
    5 hours ago

    ആടൈയിലെ ചുംബന രംഗത്തിന് എന്താണിത്ര കുഴപ്പം

  • 9
    5 hours ago

    കാവര്‍ഷം കനത്തു; ചൊവ്വാഴ്ചവരെ കനത്ത മഴ തുടരും