Thursday, April 25th, 2019

കോപ്പിയടി തടയാനുള്ള സാങ്കേതികവിദ്യയുമായി യുവ സംഘം

        പത്തനംതിട്ട: പരീക്ഷകളില്‍ കോപ്പിയടി തടയുന്നതിനുള്ള സാങ്കേതികവിദ്യയുമായി യുവ സംഘം. പത്തനംതിട്ട മുസലിയാര്‍ എന്‍ജിനിയറിംഗ് കോളജിലെ അവസാനഘട്ട ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ബിരുദ വിദ്യാര്‍ഥികളാണ് ഇത്തരമൊരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ ഘടിപ്പിച്ച കണ്ണട ഉപയോഗിച്ചാണ് ഇതിനുള്ള പദ്ധതി തയാറാക്കിയിട്ടുള്ളത്. കണ്ണിന്റെ ചലനങ്ങള്‍ നിരീക്ഷിച്ചാണ് കോപ്പിയടി കണ്ടെത്തുക. മുസലിയാര്‍ കോളജിലെ ഹഷിം എ. സലിം, അജോ കെ. രാജു, ജിന്‍സി സാം, എസ്. കാവ്യദര്‍ശന എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രോജക്ടിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. … Continue reading "കോപ്പിയടി തടയാനുള്ള സാങ്കേതികവിദ്യയുമായി യുവ സംഘം"

Published On:Mar 28, 2014 | 12:24 pm

Eye Full

 

 

 

 
പത്തനംതിട്ട: പരീക്ഷകളില്‍ കോപ്പിയടി തടയുന്നതിനുള്ള സാങ്കേതികവിദ്യയുമായി യുവ സംഘം. പത്തനംതിട്ട മുസലിയാര്‍ എന്‍ജിനിയറിംഗ് കോളജിലെ അവസാനഘട്ട ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ബിരുദ വിദ്യാര്‍ഥികളാണ് ഇത്തരമൊരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ ഘടിപ്പിച്ച കണ്ണട ഉപയോഗിച്ചാണ് ഇതിനുള്ള പദ്ധതി തയാറാക്കിയിട്ടുള്ളത്.
കണ്ണിന്റെ ചലനങ്ങള്‍ നിരീക്ഷിച്ചാണ് കോപ്പിയടി കണ്ടെത്തുക. മുസലിയാര്‍ കോളജിലെ ഹഷിം എ. സലിം, അജോ കെ. രാജു, ജിന്‍സി സാം, എസ്. കാവ്യദര്‍ശന എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രോജക്ടിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. വ്യവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍ ടെക്‌നോപാര്‍ക്കിലെ സ്റ്റാര്‍ട്ട്അപ്പ് വില്ലേജില്‍ അപേക്ഷ നല്‍കിയതായും ഇവര്‍ അറിയിച്ചു. അധ്യാപകനായ പ്രഫ. ലിജേഷിന്റെയും ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി പ്രഫ. ജൂബി രാജുവിന്റെ നേതൃത്വത്തിലാണ് പദ്ധതി പൂര്‍ത്തീകരിച്ചതെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. പുതിയ സാങ്കേതിത വിദ്യ പ്രാബല്യത്തില്‍ വരുന്നതോടെ കോപ്പിയടി വീരന്‍മാര്‍ കുടുങ്ങുമെന്നുറപ്പ്.

LIVE NEWS - ONLINE

  • 1
    5 mins ago

    കാശ്മീരിലെ അനന്ത്‌നാഗില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

  • 2
    12 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 3
    13 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 4
    15 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 5
    16 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 6
    18 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 7
    18 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 8
    18 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 9
    21 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍