Tuesday, August 22nd, 2017

മുരുകന്റെ അനുഭവം ഇനിയും തുടരാതിരിക്കാന്‍

വാഹനാപകടങ്ങളില്‍ പരിക്കേറ്റ് ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ ട്രോമകെയര്‍ യൂണിറ്റുകള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ന്യൂഡല്‍ഹിയിലെ എയിംസുമായി സഹകരിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും പുതിയ ചികിത്സാ പദ്ധതികള്‍ ഏര്‍പ്പെടുത്തുമെന്നാണ് സര്‍ക്കാറിന്റെ വെളിപ്പെടുത്തല്‍. സ്വാഗതാര്‍ഹമായ പ്രഖ്യാപനമാണിത്. ഇത്തരം ഒരാലോചനക്ക് തമിഴ്‌നാട്ടുകാരനായ നിര്‍ധനനായ മുരുകന്‍ യഥാസമയം ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങേണ്ടിവന്നു എന്നുള്ളതാണ് ഒരു ദുഃഖം. മുരുകന്റെ ദയനീയ അന്ത്യം സംസ്ഥാനത്ത് ഇതാദ്യത്തേതല്ല. വാഹനാപകടങ്ങളില്‍ പെട്ട് യഥാസമയം ചികിത്സ കിട്ടാതെ മരണപ്പെടുകയോ … Continue reading "മുരുകന്റെ അനുഭവം ഇനിയും തുടരാതിരിക്കാന്‍"

Published On:Aug 11, 2017 | 3:30 pm

വാഹനാപകടങ്ങളില്‍ പരിക്കേറ്റ് ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ ട്രോമകെയര്‍ യൂണിറ്റുകള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ന്യൂഡല്‍ഹിയിലെ എയിംസുമായി സഹകരിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും പുതിയ ചികിത്സാ പദ്ധതികള്‍ ഏര്‍പ്പെടുത്തുമെന്നാണ് സര്‍ക്കാറിന്റെ വെളിപ്പെടുത്തല്‍. സ്വാഗതാര്‍ഹമായ പ്രഖ്യാപനമാണിത്. ഇത്തരം ഒരാലോചനക്ക് തമിഴ്‌നാട്ടുകാരനായ നിര്‍ധനനായ മുരുകന്‍ യഥാസമയം ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങേണ്ടിവന്നു എന്നുള്ളതാണ് ഒരു ദുഃഖം.
മുരുകന്റെ ദയനീയ അന്ത്യം സംസ്ഥാനത്ത് ഇതാദ്യത്തേതല്ല. വാഹനാപകടങ്ങളില്‍ പെട്ട് യഥാസമയം ചികിത്സ കിട്ടാതെ മരണപ്പെടുകയോ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യപ്പെടുകയോ ചെയ്യുന്ന അനുഭവങ്ങള്‍ ഏറെയുണ്ട്. ഇന്നും അത് തുടരുന്നു. നമ്മുടെ ആരോഗ്യ ചികിത്സാ രംഗത്തെ ഇല്ലായ്മയും പ്രതിസന്ധിയുമൊക്കെയാണ് ഇത്തരം അനുഭവങ്ങള്‍ക്കിടയാക്കുന്നത്. സര്‍ക്കാറിന്റെ വഴ്ച ചൂണ്ടിക്കാണിക്കുകയല്ല ഞങ്ങളുടെ ലക്ഷ്യം. മുരുകന്റെ ദാരുണ മരണത്തിന് വേണ്ടത്ര പ്രചരണം മാധ്യമങ്ങളിലൂടെ ലഭിച്ചത് കൊണ്ട് സര്‍ക്കാറിന് പുതിയ ചികിത്സാ സംവിധാനത്തെ പറ്റി ചിന്തിക്കേണ്ടിവന്നു. മുഖ്യമന്ത്രിക്ക് നിയമസഭയില്‍ മുരുകന്റെ കുടുംബത്തോട് മാപ്പ് പറയേണ്ടിവന്നതും. പുതിയ ചികിത്സാ സംവിധാനം ഒരുക്കുന്നതിനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും വേണമെങ്കില്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന പ്രഖ്യാപനം നടത്തേണ്ടി വന്നതും സമൂഹം സംഭവം ഗൗരവത്തോടെ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത് കൊണ്ടാണെന്ന് വ്യക്തം.
മെഡിക്കല്‍ കോളജുകളിലേയും ജില്ലാ ആശുപത്രികളിലേയും ട്രോമകെയര്‍ സംവിധാനം ശക്തിപ്പെടുത്തുന്ന പദ്ധതി എത്രകാലം കൊണ്ട് യാഥാര്‍ത്ഥ്യമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നു. കാരണം പ്രഖ്യാപിച്ച പല ജനകീയ പദ്ധതികളും വെളിച്ചം കാണാത്ത അനുഭവം സംസ്ഥാനത്തുണ്ട്. തുടങ്ങിവെച്ച പദ്ധതികള്‍ പാതിവഴിക്ക് നിലച്ച മുന്‍കാല അനുഭവങ്ങളും നമുക്കുണ്ട്. മുരുകന്റെ അനുഭവം ഇനിയും തുടര്‍ന്നാല്‍ ആരോഗ്യ ചികിത്സാ രംഗത്ത് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മേനി നടിച്ചുകൊണ്ടിരിക്കുന്ന നമുക്ക് തല കുനിക്കേണ്ടിവരും.
സംസ്ഥാനത്ത് വാഹനങ്ങള്‍ ദിനപ്രതി പെരുകിക്കൊണ്ടിരിക്കുന്നു. ഒരുകോടി പത്തുലക്ഷം വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ സംസ്ഥാനത്തുള്ളത് 2.5 ലക്ഷം കിലോമീറ്റര്‍ പാത മാത്രം. റോഡുകള്‍ പല തും പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി. റോഡുകളിലെ നിയമലംഘനം നിര്‍ബാധം തുടരുന്നു. ഇത്തരം അവസ്ഥയില്‍ റോഡപകടങ്ങളും ഗുരുതരമായി പരിക്കേറ്റ് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്യുമെന്നുറപ്പാണ്. റോഡപകടങ്ങള്‍ കുറക്കാനുള്ള നടപടികള്‍ കാര്യക്ഷമമാക്കുകയും യഥാസമയം പരിക്കേറ്റവരെ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കാന്‍ പോലീസില്‍ തന്നെ സംവിധാനം ഏര്‍പ്പെടുത്തുകയും വേണമെന്ന അഭിപ്രായവും ജനങ്ങള്‍ക്കുണ്ട്.
ആശുപത്രികളിലെ ട്രോമകെയര്‍ സംവിധാനം ആധുനിക സൗകര്യങ്ങളോടെ മെച്ചപ്പെടുത്താന്‍ പദ്ധതികള്‍ വരുന്നതിന് മുമ്പായി തന്നെ അവിടങ്ങളില്‍ ആവശ്യത്തിന് സ്റ്റാഫുമാരേയും ഡോക്ടര്‍മാരേയും നിയമിച്ച് നിലവിലുള്ള ഉപകരണങ്ങളും ഐ സി യു ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമാണെന്ന് ഉറപ്പ് വരുത്താനുള്ള സംവിധാനങ്ങളും വകുപ്പ് ഒരുക്കണം. പുതിയ പദ്ധതി ജനകീയാംഗീകാരത്തോടെ സമയബന്ധിതമായി തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇതിനായി ഫണ്ട് കണ്ടെത്തുന്നതിനും വിദഗ്ധാഭിപ്രായം തേടുന്നതിനും സന്നദ്ധ സംഘടനകള്‍, മുതിര്‍ന്ന ഡോക്ടര്‍മാര്‍, ഐ എം എ തുടങ്ങിയവയുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കാവുന്നതാണ്.

LIVE NEWS - ONLINE

 • 1
  2 hours ago

  മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ സംപ്തംബര്‍ ഒന്നിന്

 • 2
  3 hours ago

  ബാറുകള്‍ തുറക്കാന്‍ നീക്കം;തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍

 • 3
  7 hours ago

  തമിഴ്‌നാട്ടില്‍ 19 എംഎല്‍എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു

 • 4
  9 hours ago

  മുത്തലാഖ് സുപ്രീംകോടതി നടപടി ചരിത്രപരമെന്ന് പ്രധാനമന്ത്രി

 • 5
  9 hours ago

  വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

 • 6
  9 hours ago

  വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

 • 7
  9 hours ago

  വിമാന കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത് നിര്‍ത്തണം

 • 8
  9 hours ago

  15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

 • 9
  9 hours ago

  തോന്നക്കലില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു