Tuesday, September 25th, 2018

കഴുത്തറുത്ത് കൊല ; മുഖ്യപ്രതി പോലീസ് പിടിയില്‍

പട്ടാമ്പി: അന്യ സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. ബംഗാള്‍ ബര്‍ദ്വാന്‍ ജില്ലയിലെ പൂര്‍വ്വസ്ഥലി ജിഗ്രിയമാലിക്ക് എന്ന ആലിംമാലിക്കി(27)നെയാണ് പട്ടാമ്പി സി.ഐ ദേവസ്യ, എസ്.ഐ ബഷീര്‍ ചിക്കറല്‍ എന്നിവര്‍ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഭാരതപ്പുഴയില്‍ പട്ടാമ്പി പെരുമുടിയൂര്‍ നമ്പ്രം കടവ് ഭാഗത്ത് ബംഗാള്‍ സ്വദേശിയായ ഇബ്രാഹീം ഗൊക്കാണി (34)ന്റെ തല അറുത്ത് മാറ്റിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഇബ്രാഹിമിന്റെ തല അറുത്തുമാറ്റി പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി ആ ചാക്ക് മണല്‍ … Continue reading "കഴുത്തറുത്ത് കൊല ; മുഖ്യപ്രതി പോലീസ് പിടിയില്‍"

Published On:Oct 9, 2013 | 2:27 pm

പട്ടാമ്പി: അന്യ സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. ബംഗാള്‍ ബര്‍ദ്വാന്‍ ജില്ലയിലെ പൂര്‍വ്വസ്ഥലി ജിഗ്രിയമാലിക്ക് എന്ന ആലിംമാലിക്കി(27)നെയാണ് പട്ടാമ്പി സി.ഐ ദേവസ്യ, എസ്.ഐ ബഷീര്‍ ചിക്കറല്‍ എന്നിവര്‍ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഭാരതപ്പുഴയില്‍ പട്ടാമ്പി പെരുമുടിയൂര്‍ നമ്പ്രം കടവ് ഭാഗത്ത് ബംഗാള്‍ സ്വദേശിയായ ഇബ്രാഹീം ഗൊക്കാണി (34)ന്റെ തല അറുത്ത് മാറ്റിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.
ഇബ്രാഹിമിന്റെ തല അറുത്തുമാറ്റി പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി ആ ചാക്ക് മണല്‍ നിറച്ച മറ്റൊരു ചാക്കിലാക്കി മണലില്‍ കുഴിച്ചിട്ടത് താനാണെന്ന് പ്രതി ആലീം മാലിക്ക് പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കൊല്ലപ്പെട്ട ഇബ്രാഹീമിന്റെ ഭാര്യ രജ്‌നയും ഇവരുടെ ക്വാര്‍ട്ടേഴ്‌സിന് തൊട്ടടുത്ത് താമസിച്ചിരുന്ന ബംഗാളി സ്വദേശിയായ റഫീഖും തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

LIVE NEWS - ONLINE

  • 1
    33 mins ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 2
    1 hour ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 3
    3 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 4
    3 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 5
    3 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 6
    4 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 7
    5 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 8
    6 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 9
    6 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്