Sunday, July 21st, 2019

ഭാര്യയെ വെട്ടിക്കൊന്നകേസ്; ആദിവാസി യുവാവിനു ജീവപര്യന്തം

ഒറ്റപ്പാലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആദിവാസി യുവാവിനു ജീവപര്യന്തംതടവും പിഴയും. മാമണ്ണൂര്‍ ഊരിലെ ബാലനെ(32) യാണ് ഒറ്റപ്പാലം അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.ജെ. വിന്‍സെന്റ് ശിക്ഷിച്ചത്. തടവിന് പുറമെ 1000 രൂപ പിഴയുമടക്കണം. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കഠിന തടവുകൂടി അനുഭവിക്കണം. എസ്‌സി പ്രമോട്ടറായിരുന്ന അഗളി ചെറുനാലി ഊരിലെ ചന്ദ്രിക(26) കൊല്ലപ്പെട്ട കേസിലാണ് വിധി. 2008 സെപ്റ്റംബര്‍ 18നു രാവിലെ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മായിയുടെ മകള്‍ സിന്ധുവിനൊപ്പം വെള്ളമെടുക്കാന്‍പോയ ചന്ദ്രികയെ തോട്ടത്തില്‍ വച്ചു ബാലന്‍ … Continue reading "ഭാര്യയെ വെട്ടിക്കൊന്നകേസ്; ആദിവാസി യുവാവിനു ജീവപര്യന്തം"

Published On:Aug 20, 2013 | 4:06 pm

ഒറ്റപ്പാലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആദിവാസി യുവാവിനു ജീവപര്യന്തംതടവും പിഴയും. മാമണ്ണൂര്‍ ഊരിലെ ബാലനെ(32) യാണ് ഒറ്റപ്പാലം അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.ജെ. വിന്‍സെന്റ് ശിക്ഷിച്ചത്. തടവിന് പുറമെ 1000 രൂപ പിഴയുമടക്കണം. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കഠിന തടവുകൂടി അനുഭവിക്കണം.
എസ്‌സി പ്രമോട്ടറായിരുന്ന അഗളി ചെറുനാലി ഊരിലെ ചന്ദ്രിക(26) കൊല്ലപ്പെട്ട കേസിലാണ് വിധി. 2008 സെപ്റ്റംബര്‍ 18നു രാവിലെ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മായിയുടെ മകള്‍ സിന്ധുവിനൊപ്പം വെള്ളമെടുക്കാന്‍പോയ ചന്ദ്രികയെ തോട്ടത്തില്‍ വച്ചു ബാലന്‍ കൊടുവാള്‍ കൊണ്ടു വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്.
എസ്‌സി പ്രമോട്ടറായിരുന്ന ചന്ദ്രിക ജനങ്ങളുമായി ഇടപഴകുന്നതു കണ്ടു തെറ്റിദ്ധരിച്ചായിരുന്നു കൊലപാതകം. കേസില്‍ സിന്ധുവായിരുന്നു പ്രധാന സാക്ഷി. സിന്ധു ഉള്‍പ്പെടെ 14 സാക്ഷികളെ വിസ്തരിച്ചാണു കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. രവിശങ്കര്‍, അഡ്വ. അബ്ദുല്‍ ഹക്കീം എന്നിവര്‍ ഹാജരായി.

LIVE NEWS - ONLINE

  • 1
    2 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    7 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    8 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    9 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    11 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    22 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    24 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    1 day ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു