കൊല്ലപ്പെട്ട ഫാത്തിമയുടെ കൈവശം വിവാഹത്തിന് ലഭിച്ച 13 പവന് സ്വര്‍ണം മോഷണം പോയതായി പോലീസ് സ്ഥിരീകരിച്ചു
കൊല്ലപ്പെട്ട ഫാത്തിമയുടെ കൈവശം വിവാഹത്തിന് ലഭിച്ച 13 പവന് സ്വര്‍ണം മോഷണം പോയതായി പോലീസ് സ്ഥിരീകരിച്ചു
കല്‍പ്പറ്റ: വയനാട്ടില്‍ നവദമ്പതികളെ കിടപ്പ് മുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് അന്വേഷണം നീളുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ ഫാത്തിമ അണിഞ്ഞിരുന്ന കമ്മലൊഴികെയുള്ള ആഭരണങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് വ്യക്തമായിട്ടുണ്ട്.
കൊല്ലപ്പെട്ട ഫാത്തിമയുടെ കൈവശം വിവാഹത്തിന് ലഭിച്ച 13 പവന് സ്വര്‍ണം മോഷണം പോയതായി പോലീസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഉമ്മര്‍, ഭാര്യ ഫാത്തിമ എന്നിവരുടെ മൃതദേഹം കിടപ്പുമുറിയില്‍ കണ്ടെത്തിയത്. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.