Thursday, September 20th, 2018

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം കൊലക്കേസ് പ്രതി പിടിയില്‍

കൊല്ലം: കൊലക്കേസ് പ്രതി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടിയിലായി. അഞ്ചാലുംമൂട് മതിലില്‍ സ്വദേശി രാജേന്ദ്രന്‍ പിള്ളയെകൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കൊട്ടാരക്കര ചക്കുവരയ്ക്കല്‍ ചരുവിള പുത്തന്‍വീട്ടില്‍ രവീന്ദ്രന്‍ പിള്ള(47) ആണു കൊല്ലം സിറ്റി പോലീസിന്റെ പിടിയിലായത്. നഗരത്തിലെ ബാറില്‍ ജീവനക്കാരനായിരുന്നു ഇയാള്‍. 2012 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബാറില്‍ എത്തിയ രാജേന്ദ്രന്‍ പിള്ളയും സുഹൃത്തുക്കളും ബാര്‍ ജീവനക്കാരുമായി വാക്ക്തര്‍ക്കത്തെതുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് രവീന്ദ്രന്‍ പിള്ള രാജേന്ദ്രന്‍ പിള്ളയെ കൊലപ്പെടുത്തുകയായിരുന്നു. പിടിയിലായ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ … Continue reading "ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം കൊലക്കേസ് പ്രതി പിടിയില്‍"

Published On:Jul 24, 2018 | 8:06 am

കൊല്ലം: കൊലക്കേസ് പ്രതി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടിയിലായി. അഞ്ചാലുംമൂട് മതിലില്‍ സ്വദേശി രാജേന്ദ്രന്‍ പിള്ളയെകൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കൊട്ടാരക്കര ചക്കുവരയ്ക്കല്‍ ചരുവിള പുത്തന്‍വീട്ടില്‍ രവീന്ദ്രന്‍ പിള്ള(47) ആണു കൊല്ലം സിറ്റി പോലീസിന്റെ പിടിയിലായത്. നഗരത്തിലെ ബാറില്‍ ജീവനക്കാരനായിരുന്നു ഇയാള്‍. 2012 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബാറില്‍ എത്തിയ രാജേന്ദ്രന്‍ പിള്ളയും സുഹൃത്തുക്കളും ബാര്‍ ജീവനക്കാരുമായി വാക്ക്തര്‍ക്കത്തെതുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് രവീന്ദ്രന്‍ പിള്ള രാജേന്ദ്രന്‍ പിള്ളയെ കൊലപ്പെടുത്തുകയായിരുന്നു. പിടിയിലായ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോകുകയായിരുന്നു. കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ ഡോ. അരുള്‍ ആര്‍.ബി.കൃഷ്ണയുടെ നിര്‍ദേശപ്രകാരം പ്രത്യേക സംഘത്തെ രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പെരുമ്പാവൂരിലെ ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്ത് ഇയാളെ റിമാന്‍ഡ് ചെയ്തു.

 

LIVE NEWS - ONLINE

  • 1
    5 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    5 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    8 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    8 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    10 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    11 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    12 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    12 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    12 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല