Friday, February 23rd, 2018

മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഇന്ത്യന്‍ വംശജന് 18 വര്‍ഷം തടവ്

51 കാരനായ അശ്വിന്‍ ദോഡിയയെയാണ് കോടതി ശിക്ഷിച്ചത്.

Published On:Feb 3, 2018 | 10:11 am

ലണ്ടന്‍: മുന്‍ ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കിയ ഇന്ത്യന്‍ വംശജന് 18 വര്‍ഷം തടവ്. 51 കാരനായ അശ്വിന്‍ ദോഡിയയെയാണ് കോടതി ശിക്ഷിച്ചത്. മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് അശ്വിന്‍ മുന്‍ ഭാര്യയായ കിരണിനെ കൊലപ്പെടുത്തിയത്. മൃതദേഹം മറ്റാരും കാണാതിരിക്കാനായി ഇയാള്‍ തന്റെ സ്യൂട്ട് കേസില്‍ ഒളിപ്പിച്ച് ആളൊഴിഞ്ഞയിടത്ത് ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ സി.സി.ടി.വി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് അശ്വിനെ കുടുക്കിയത്. താന്‍ കരുതികൂട്ടിയല്ല കൊലനടത്തിയതെന്നും പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ചെയ്ത് പോയതാണെന്നും അശ്വിന്‍ വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
1988ലാണ് അശ്വിനും കിരണും വിവാഹിതരാകുന്നത്. ഇന്ത്യയില്‍ നടന്ന വിവാഹത്തിന് ശേഷം ലണ്ടനിലെത്തിയ ഇരുവരും 2014ല്‍ വിവാഹമോചിതരാവുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    16 mins ago

    ആദിവാസി യുവാവിന്റെ മരണം; രണ്ടു പേര്‍ കസ്റ്റഡിയില്‍

  • 2
    22 mins ago

    രണ്ടാമൂഴത്തില്‍ ജാക്കിച്ചാനും എത്തിയേക്കും

  • 3
    31 mins ago

    ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചേ തീരു

  • 4
    43 mins ago

    ബിപിന്‍ വധം; ഒന്നാം പ്രതി അറസ്റ്റില്‍

  • 5
    1 hour ago

    ചുമ പ്രശ്‌നമാക്കേണ്ട!.പരിഹാരമുണ്ട്…

  • 6
    2 hours ago

    G7, G85 ക്യാമറകളുമായി പാനസോണിക് എത്തുന്നു

  • 7
    12 hours ago

    വായ്പാ തട്ടിപ്പ്: വിക്രം കോത്താരിയും മകന്‍ രാഹുലും അറസ്റ്റില്‍

  • 8
    14 hours ago

    മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച യുവാവ് മരിച്ചു

  • 9
    15 hours ago

    ബസ് ഒാടിക്കുന്നതിനിടെ മൊബൈല്‍ നന്നാക്കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍