Wednesday, September 19th, 2018

ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

തലശ്ശേരി: ബി ജെ പി പ്രവര്‍ത്തകനെ വീട്ടില്‍ അതിക്രമിച്ച് കടന്ന് വെട്ടി കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ആര്‍ എല്‍ ബൈജു വിധിച്ചു. കോടിയേരി ഇല്ലത്ത് താഴെയിലെ ഈങ്ങയില്‍ പീടികയിലെ പാഞ്ചജന്യത്തില്‍ സുരേഷ് ബാബു(40) വിനെയാണ് ആറംഗ സംഘം സി പി എം പ്രവര്‍ത്തകര്‍ മാരകായുധങ്ങളോടെ വീട്ടില്‍ കടന്ന് ഭാര്യ സുമ, സഹോദരി വിജില, ഇളയമ്മ കാര്‍ത്ത്യായനി എന്നിവരുടെ മുന്നില്‍ വെച്ച് വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. … Continue reading "ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍"

Published On:Aug 8, 2018 | 2:53 pm

തലശ്ശേരി: ബി ജെ പി പ്രവര്‍ത്തകനെ വീട്ടില്‍ അതിക്രമിച്ച് കടന്ന് വെട്ടി കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ആര്‍ എല്‍ ബൈജു വിധിച്ചു. കോടിയേരി ഇല്ലത്ത് താഴെയിലെ ഈങ്ങയില്‍ പീടികയിലെ പാഞ്ചജന്യത്തില്‍ സുരേഷ് ബാബു(40) വിനെയാണ് ആറംഗ സംഘം സി പി എം പ്രവര്‍ത്തകര്‍ മാരകായുധങ്ങളോടെ വീട്ടില്‍ കടന്ന് ഭാര്യ സുമ, സഹോദരി വിജില, ഇളയമ്മ കാര്‍ത്ത്യായനി എന്നിവരുടെ മുന്നില്‍ വെച്ച് വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.
2008 മാര്‍ച്ച് 7ന് രാവിലെ പത്തരയോടെയാണ് സംഭവം. സിപി എം പ്രവര്‍ത്തകരും മൂഴിക്കര സ്വദേശികളുമായ കാട്ടില്‍ പറമ്പത്ത് മക്കാടന്‍ അഭിനേഷ് (34), വേലാണ്ടി ഷിബു(35), കാണിവയല്‍ വി പി സജീഷ് (36), കുനിയില്‍ മനോജ്(40), വട്ടക്കണ്ടി വി റിഗേഷ് (37) എന്നിവരാണ് കേസിലെ പ്രതികള്‍. ആറാം പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. വാഴയില്‍ കേളോത്ത് ഹരിദാസന്റെ പരാതി പ്രകാരമാണ് പോലീസ് പ്രഥമവിവരം രേഖപ്പെടുത്തിയ ത്. കാര്‍ത്യായനി വിജില ഉള്‍പ്പെടെയുള്ള എട്ട് സാക്ഷികളെ പ്രോസിക്യൂഷന്‍ ഭാഗത്ത് വിസ്തരിച്ചിട്ടുണ്ട്. ഡോ.ഉന്മേഷ് പോലീസ് ഓഫീസര്‍മാരായ വി പി സുരേന്ദ്രന്‍, എം വി സുകുമാരന്‍, പി ദിലീഷ് ഷാജി, സുഗുണന്‍ തുടങ്ങി 54 പേരാണ് പ്രോസിക്യൂഷന്‍ സാക്ഷികള്‍. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ:കെ പി ബിനിഷയാണ് ഹാജരായത്.

LIVE NEWS - ONLINE

  • 1
    41 mins ago

    ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും

  • 2
    11 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 3
    13 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 4
    14 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 5
    16 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 6
    18 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 7
    19 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 8
    19 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 9
    21 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍