Thursday, February 21st, 2019

കുണ്ടറയില്‍ യുവതി കുത്തേറ്റു മരിച്ചു; ഭര്‍ത്താവ് പിടിയില്‍

കൊല്ലം: ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്ന യുവതി കുത്തേറ്റു മരിച്ചു; സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കേരളപുരം വേലംകോണം ജയശ്രീ നിവാസില്‍ വാടകയ്ക്കു താമസിക്കുന്ന ചന്ദനത്തോപ്പ് മാമൂട് വിളയില്‍വീട്ടില്‍ (സുമിനാ മന്‍സിലില്‍) നുജുമുദ്ദീന്റെ മകള്‍ സുമിന(29) യാണ് ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ചത്. ഭര്‍ത്താവ്, ഇടപ്പള്ളിക്കോട്ട മല്ലശേരി വടക്കതില്‍ നിഷാദിനെ(29) യാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. അഞ്ചു വര്‍ഷം മുന്‍പ് വിവാഹിതരായ സുമിനയും നിഷാദും ഒന്‍പതു മാസമായി പിണങ്ങി കഴിയുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി … Continue reading "കുണ്ടറയില്‍ യുവതി കുത്തേറ്റു മരിച്ചു; ഭര്‍ത്താവ് പിടിയില്‍"

Published On:May 14, 2018 | 8:01 am

കൊല്ലം: ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്ന യുവതി കുത്തേറ്റു മരിച്ചു; സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കേരളപുരം വേലംകോണം ജയശ്രീ നിവാസില്‍ വാടകയ്ക്കു താമസിക്കുന്ന ചന്ദനത്തോപ്പ് മാമൂട് വിളയില്‍വീട്ടില്‍ (സുമിനാ മന്‍സിലില്‍) നുജുമുദ്ദീന്റെ മകള്‍ സുമിന(29) യാണ് ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ചത്. ഭര്‍ത്താവ്, ഇടപ്പള്ളിക്കോട്ട മല്ലശേരി വടക്കതില്‍ നിഷാദിനെ(29) യാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. അഞ്ചു വര്‍ഷം മുന്‍പ് വിവാഹിതരായ സുമിനയും നിഷാദും ഒന്‍പതു മാസമായി പിണങ്ങി കഴിയുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി സുമിനയുടെ വീട്ടിലെത്തിയ നിഷാദ് ഭാര്യയുമായി വഴക്കിടുകയും സുമിനയെ മര്‍ദിക്കുകയും കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് വയറ്റില്‍ കുത്തുകയുമായിരുന്നു. കുത്തിയശേഷവും സുമിനയെ വലിച്ചിഴച്ച് ക്രൂരമായി മര്‍ദിച്ചു. സുമിന നിലവിളിച്ചതോടെയാണു കുത്തേറ്റ വിവരം വീട്ടുകാര്‍ അറിയുന്നത്. നാട്ടുകാര്‍ സുമിനയെ മേവറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    3 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    6 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    9 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    10 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    10 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    10 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    10 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    10 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍