Sunday, November 18th, 2018

മകന്റെ വെട്ടേറ്റ് ആദിവാസി വൃദ്ധന്‍ മരിച്ചു

അഗളി: അട്ടപ്പാടിയില്‍ മകന്റെ വെട്ടേറ്റ് ആദിവാസി വൃദ്ധന്‍ മരിച്ചു. കുന്നന്‍ചാള ആദിവാസി ഊരിലെ ചെറൂട്ടിയുടെ മകന്‍ കുള്ളന്‍ (52) ആണ് മരിച്ചത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ മാനസികാസ്വാസ്ഥ്യമുള്ള മകന്‍ ചന്ദ്രനെ (24) വൈകീട്ട് ഏഴ് മണിയോടെ നരസിമുക്കില്‍ നിന്ന് പോലീസ് പിടികൂടി. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് കുള്ളനെ വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടത്. തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റിരിന്നത്. അടുത്ത് താമസിക്കുന്ന കുള്ളന്റെ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. ഭാര്യ മല്ലി രാവിലെ പണിക്ക് … Continue reading "മകന്റെ വെട്ടേറ്റ് ആദിവാസി വൃദ്ധന്‍ മരിച്ചു"

Published On:Sep 28, 2013 | 6:40 pm

അഗളി: അട്ടപ്പാടിയില്‍ മകന്റെ വെട്ടേറ്റ് ആദിവാസി വൃദ്ധന്‍ മരിച്ചു. കുന്നന്‍ചാള ആദിവാസി ഊരിലെ ചെറൂട്ടിയുടെ മകന്‍ കുള്ളന്‍ (52) ആണ് മരിച്ചത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ മാനസികാസ്വാസ്ഥ്യമുള്ള മകന്‍ ചന്ദ്രനെ (24) വൈകീട്ട് ഏഴ് മണിയോടെ നരസിമുക്കില്‍ നിന്ന് പോലീസ് പിടികൂടി. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് കുള്ളനെ വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടത്. തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റിരിന്നത്. അടുത്ത് താമസിക്കുന്ന കുള്ളന്റെ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. ഭാര്യ മല്ലി രാവിലെ പണിക്ക് പോയിരുന്നു. ചന്ദ്രനെ കൂടാതെ മല്ലീശ്വരന്‍, വസന്തമണി, കമലവേണി എന്നിവര്‍ മക്കളാണ്. തളര്‍വാതം പിടിപെട്ട് നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു കുള്ളന്‍. വിവരമറിഞ്ഞ് അഗളി ഡിവൈഎസ്പി ആര്‍ സലിം, സിഐ മനോജ്കുമാര്‍ എന്നിവരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

LIVE NEWS - ONLINE

  • 1
    7 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    11 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    15 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    16 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    17 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    17 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി