Wednesday, September 19th, 2018

യുവാവിനെ ബസിനടിയില്‍ കൊന്നു തള്ളിയ നിലയില്‍ കണ്ടെത്തി

കൊച്ചി: മൂവാറ്റ്പുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് സമീപം 130 ജംഗ്ഷന്‍ ബൈപാസ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിന്റെ അടിയില്‍ യുവാവിന്റ മൃതദേഹം കണ്ടെത്തി. മാറാടി പൊട്ടേ കണ്ടത്തില്‍ ഫക്കീര്‍ റാവുത്തറുടെ മകന്‍ പി.പി.അഷ്‌റഫാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തി കൊണ്ടു തള്ളിയതാണെന്ന് സംശയിക്കുന്നു. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് താഴെയാണ് മൃതദേഹം കണ്ടത്. പുലര്‍ച്ചെ 4 ന് ബസ് പരിശോധനക്കെത്തിയ ജീവനക്കാരനാണ് മൃതദേഹം കണ്ടത്. വയറിന്റെ വലത് ഭാഗത്ത് കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. മത്സ്യ വില്‍പ്പനയും ആക്രി വ്യാപാരവും ചെയ്തിരുന്ന … Continue reading "യുവാവിനെ ബസിനടിയില്‍ കൊന്നു തള്ളിയ നിലയില്‍ കണ്ടെത്തി"

Published On:Sep 8, 2018 | 12:22 pm

കൊച്ചി: മൂവാറ്റ്പുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് സമീപം 130 ജംഗ്ഷന്‍ ബൈപാസ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിന്റെ അടിയില്‍ യുവാവിന്റ മൃതദേഹം കണ്ടെത്തി. മാറാടി പൊട്ടേ കണ്ടത്തില്‍ ഫക്കീര്‍ റാവുത്തറുടെ മകന്‍ പി.പി.അഷ്‌റഫാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തി കൊണ്ടു തള്ളിയതാണെന്ന് സംശയിക്കുന്നു. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് താഴെയാണ് മൃതദേഹം കണ്ടത്. പുലര്‍ച്ചെ 4 ന് ബസ് പരിശോധനക്കെത്തിയ ജീവനക്കാരനാണ് മൃതദേഹം കണ്ടത്. വയറിന്റെ വലത് ഭാഗത്ത് കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം.
മത്സ്യ വില്‍പ്പനയും ആക്രി വ്യാപാരവും ചെയ്തിരുന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഉത്സവപ്പറമ്പുകളിലും പൊതുപരിപാടികളിലും റോഡില്‍ വലിയ ചിത്രങ്ങള്‍ വരച്ചും ഇയാള്‍ പണം സമ്പാദിച്ചിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.

 

LIVE NEWS - ONLINE

  • 1
    4 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    6 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    7 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    10 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    11 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    12 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    13 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    15 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    15 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു